ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. അർജന്റീനൻ ടീമിനെ ഇത്രയും മികച്ച ടീം ആക്കിയതിന് പിന്നിൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ തന്നെയാണ്. ഒരു കാലത്ത് അർജന്റീനൻ ദേശിയ ടീമിൽ ഏറ്റവും കൂടുതൽ തഴയലുകളും വിമർശനങ്ങളും കേൾക്കേണ്ടി വന്ന താരമാണ് ലയണൽ മെസി. മൂന്നു ഫൈനലുകൾ ആണ് മെസി ട്രോഫി നേടാതെ നിരാശനായി മടങ്ങിയത്. അന്ന് ഒരുപാട് വിമർശനങ്ങളും അദ്ദേഹം കേട്ടിരുന്നു.
അന്ന് തോറ്റപ്പോൾ അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഫുട്ബോൾ ആരാധകർക്കിടയിൽ വൻ ചർച്ച വിഷയവും ആയിരുന്നു. പിന്നീട് അദ്ദേഹം ടീമിലേക്ക് തിരികെ വന്നു. എന്നാൽ അർജന്റീനയ്ക്ക് വേണ്ടി മെസി ഇത്രയും നേട്ടങ്ങൾ നേടുമെന്ന് അന്ന് വിമർശിച്ച ആരാധകർ പോലും വിചാരിച്ച് കാണില്ല. ഇനി ടീമിനായി അദ്ദേഹം നേടാനായി ഒരു ട്രോഫിയും ബാക്കി ഇല്ല.
ഒരു ലോകകപ്പും, രണ്ട് കോപ്പ അമേരിക്കൻ കപ്പുകളും, ഒരു ഫൈനലൈസിമ കപ്പും അദ്ദേഹം നേടി. ഇപ്പോൾ ഫിഫയുടെ റാങ്കിങ്ങിൽ അർജന്റീന ആണ് ഒന്നാമത്. മെസി രണ്ട് തവണ ഫൈനലിൽ ഗോൾഡൻ ബൂട്ട് പുരസ്കാരവും നേടി. പ്രധാനമായ എല്ലാ മത്സരങ്ങളിലും മെസിയുടെ മികവിലാണ് ടീം വിജയിക്കുന്നത്. ലയണൽ മെസ്സി കളിച്ച ഇന്റർനാഷണൽ ടൂർണമെന്റുകളിലെ നോക്കോട്ട് സ്റ്റേജുകളിൽ ആകെ അർജന്റീന നേടിയത് 55 ഗോളുകളാണ്. അർജന്റീനയുടെ വേൾഡ് കപ്പിലെയും കോപ്പ അമേരിക്കയിലെയും കണക്കുകളാണ് ഇത്. അതിൽ എല്ലാം തന്നെ മെസി നേടിയ ഗോളുകളും കൊടുത്ത അസിസ്റ്റുകളും ഉൾപെടും.
അർജന്റീന കളിച്ച പ്രധാന മത്സരങ്ങളിലെ പ്രധാന താരം ആണ് ലയണൽ മെസി. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആണ് അര്ജന്റീന കളിക്കാൻ പോകുന്നത്. പരിക്ക് മൂലം മെസി വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ഈ മത്സരങ്ങൾ വിജയിക്കുക എന്നതാണ് അർജന്റീന നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.