ഇഷ്ടം,ദേഷ്യം,സങ്കടം എന്നുവേണ്ട സകല മാനസികനിലകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതിൽ രസതന്ത്രത്തിന് പങ്കുണ്ട്
ഇഷ്ടം,ദേഷ്യം,സങ്കടം എന്നുവേണ്ട സകല മാനസികനിലകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതിൽ രസതന്ത്രത്തിന് പങ്കുണ്ട്.മൃഗങ്ങളിൽ കാണപ്പെടുന്ന ഫിറമോൺ(pheromone) എന്ന രാസവസ്തുവാണ് ഇണകളെ ആകർഷിക്കുന്നതിനു പിന്നിലുള്ള ഏജന്റ്. മൂത്രത്തിലും, വിയർപ്പിലുമൊക്കെയാണ് ഫിറോമോണിന്റെ സാന്നിധ്യം ഉണ്ടാകുക.1986-ൽഫിലാഡൽഫിയയിലെ കെമിക്കൽ സെൻസസ് സെന്ററിൽ ഉള്ള ശാസ്ത്രജ്ഞൻ മനുഷ്യന്റെ വിയർപ്പിലും ഫിറോമോണിന്റെ സാന്നിധ്യം കണ്ടെത്തി. രണ്ടുപേർ തമ്മിൽ ഇഷ്ടത്തിൽ ആകുമ്പോഴും, വിവാഹം കഴിക്കുമ്പോഴും രസതന്ത്രത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയേ തീരൂ.
തമ്മിൽ ആകർഷണം തോന്നുന്നതാണ് ആദ്യപടി. ടെസ്റ്റാസ്റ്റിറോൺ, ഈസ്ട്രജൻ എന്നീ ഹോർമോണുകൾ അഥവാ രാസവസ്തുക്കളാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുന്നത്. ശക്തമായ ആകർഷണം തോന്നിത്തുടങ്ങുന്നതോടെ രണ്ടാംഘട്ടം തുടങ്ങുകയുണ്ടായി.ഈ ഘട്ടത്തിൽ ശരീരത്തിൽ ചില രാസമാറ്റങ്ങളുണ്ടാകും.അതോടെ മോണോ അമിനുകൾ എന്ന രാസവസ്തു പതുക്കെ ശരീരത്തിൽ പ്രവഹിച്ചുതുടങ്ങും.സിറോടോണിൻ, നോൺ എപ്പിനെഫ്രിൻ തുടങ്ങിയവയും ഒപ്പം പ്രവർത്തിക്കുന്നതോടെ നമ്മുടെ മാനസികനിലയിൽ ചെറിയ മാറ്റം വരികയും സന്തോഷകരമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും.
ഇഷ്ടത്തിലാകുന്നവർക്കു സന്തോഷം തോന്നുന്നതിന് പിന്നിൽ ഡോപമിൻ എന്ന രാസവസ്തുവാണ്. ശരീരത്തിലെ അഡ്രിനാലിന്റെ പ്രവർത്തനം ഇത് ഉത്തേജിപ്പിക്കും.പരസ്പരം ഇഷ്ടപ്പെടുന്നവർ എപ്പോഴും ഒന്നിച്ചിരിക്കാൻ ആഗ്രഹിക്കുന്നതിന് പിന്നിലുള്ളത് ഫിനൈൽ ഈ ഈതൈൽ അമിൻ എന്ന രാസവസ്തുവാണ്. ചോക്കലേറ്റ്, സ്ട്രോബറി എന്നിവയിലെല്ലാം ഈ ഫിനൈൽ ഈ ഈതൈൽ അമിൻ അടങ്ങിയിട്ടുണ്ട്.