എസ്പിസിഎയുടെ പരിചരണത്തില്‍ രണ്ട് മാസം കൊണ്ട് നഗ്ഗിയുടെ ആകെ ഭാരത്തില്‍ പ്രകടമായ കുറവ് ഉണ്ടായെങ്കിലും അധികം വൈകാതെ നായ ചത്തു.
ഓക്ലന്‍ഡ്: അമിതവണ്ണമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസത്തെ ജയില്‍ ശിക്ഷ. ന്യൂസിലാന്‍ഡിലാണ് സംഭവം. അമിതവണ്ണത്തെ തുടര്‍ന്നുണ്ടായ അനാരോഗ്യം മൂലം നായ ചത്തതോടെയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. 53 കിലോ (118 പൗണ്ട്) ആണ് യുവതിയുടെ നഗ്ഗി എന്ന് പേരുള്ള നായയുടെ ഭാരം. സൊസൈറ്റി ഫോര്‍ ദി പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (എസ്പിസിഎ) പറയുന്നത് അനുസരിച്ച് 2021ലാണ് പൊലീസ് നഗ്ഗിയെ കണ്ടെത്തുന്നത്. അന്ന് നഗ്ഗിക്ക് 54 കിലോഗ്രാമാണ് ഭാരം. അനങ്ങാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു നായ. ഓക്ലന്‍ഡില്‍ ഉടമയുടെ വീട്ടില്‍ നിന്നാണ് നഗ്ഗിയെ എടുത്തത്. നിരവധി നായകളെ പൊലീസ് ഇവിടെ നിന്ന് എസ്പിസിഎയ്ക്ക് കൈമാറി.
എസ്പിസിഎയുടെ പരിചരണത്തില്‍ നഗ്ഗിയുടെ ഭാരം രണ്ട് മാസം കൊണ്ട് 8.8 കിലോഗ്രാം കുറഞ്ഞിരുന്നു. നഗ്ഗിയുടെ ശരീരത്തിലെ 16.5 ശതമാനം ഭാരവും ഇക്കാലയളവില്‍ കുറഞ്ഞു. എന്നാല്‍ ലിവര്‍ ഹെമറേജ് മൂലം നഗ്ഗി ചത്തു. നായയുടെ ജഡം പരിശോധിച്ചപ്പോള്‍ ഇതിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തിയെന്ന് സ്ഥാപനം അവകാശപ്പെടുന്നു. കുഷിങ് സിന്‍ഡ്രോ, കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ നഗ്ഗിക്ക് ഉണ്ടായിരുന്നു.
നായയെ ശരിയായ രീതിയില്‍ പരിചരിക്കാത്തതിന് യുവതി കുറ്റം സമ്മതിച്ചു. ഇതേ തുടര്‍ന്ന് ഓക്ലന്‍ഡിലെ മാനുകോ ഡിസ്ട്രിക്ട് കോടതി യുവതിയെ രണ്ട് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിക്കുകയായിരുന്നു. ഇവര്‍ക്ക് 720 യുഎസ് ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പെട്ടെന്ന് അമിതമായി ഭക്ഷണം നല്‍കിയതും കൃത്യമായ പരിചരണം ലഭിക്കാത്തുമാണ് പ്രശ്നമായത്. തങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ള മൃഗമാണ് നഗ്ഗിയെന്ന് എസ്പിസിഎ മേധാവി ടോഡ് വെസ്റ്റ്‍വുഡ് പറഞ്ഞു.