റിയാദ്: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശതൊഴിലാളികളുടെ ലെവി ഇളവ് ദീർഘിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗത്തിലണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്.വിദേശതൊഴിലാളികളുടെ പേരിൽ തൊഴിലുടമകൾ മാനവവിഭവശേഷി മന്ത്രാലയത്തിൽ അടയ്ക്കേണ്ട ഈ തുക സർക്കാർ നൽകുന്നത് തുടരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ലെവി ഇളവ് 2025 ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നത്. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനം ആണ് ഇപ്പോൾ സൗദിയുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.പുതിയ തീരുമാനം രാജ്യത്തെ വ്യവസായ മേഖലക്ക് ഉണർവും പ്രയോജനവും നൽകും എന്നാണ് കണക്ക്കൂട്ടുന്നത്. വിദേശ തൊഴിലാളിക്ക് മേലുള്ള പ്രതിമാസ ലെവി 800 റിയാലാണ്. തൊഴിലുടമ അല്ലെങ്കിൽ സ്ഥാപന നടത്തിപ്പുകാരാണ് ഈ ലെവി അടക്കേണ്ടത്. വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന് വേണ്ടിയാണ് സർക്കാർ ലെവി ഇളവ് പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാനിരിക്കെയാണ് അടുത്ത വർഷാവസാനം വരെ പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്.സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകൾ. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വഴി ഇപ്പോൾ ജോലിക്കായി അപേക്ഷിക്കാം.ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ICU, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 22ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്.
Posted inMIDDLE EAST NEWS