രാവിലെ എഴുന്നേൽക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളാണ് ആ ദിവസം മുഴുവൻ ആരോഗ്യത്തോടെയും ഊർജ്ജത്തോടെയും നിലനിൽക്കാൻ സഹായിക്കുന്നത്. ആരോഗ്യകരമായ പ്രഭാതഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ ശരിയായ പോഷണം ലഭിക്കുന്നതിന് എല്ലാ ദിവസവും പല ഓപ്ഷനുകളും പലരും സ്വീകരിക്കാറുണ്ട്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ ഏറെ സഹായിക്കാറുണ്ട്. പലരും രാവിലെ എഴുന്നേറ്റ ഉടൻ ചായയും കാപ്പിയും കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഈ ശീലം പലപ്പോഴും ആരോഗ്യത്തിന് അത്ര നല്ലതല്ല. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്.
ഊർജ്ജം നൽകുന്നു
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിനും അതുപോലെ മൊത്തത്തിലും ഊർജ്ജം നൽകാൻ ഏറെ സഹായിക്കും. ദിവസം മുഴുവൻ ആക്റ്റീവായിരിക്കാൻ ഇത് നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. ഇത് കൂടുതൽ ശ്രദ്ധയോടെയും അതുപോലെ ആരോഗ്യത്തോടെയും ദിവസം മുഴുവൻ ഇരിക്കാൻ സഹായിക്കുന്നു.
ചർമ്മത്തിനും നല്ലത്
ശരിയായ രീതിയിൽ ജലാംശം നൽകുന്നത് ചർമ്മത്തിനും മുടിയ്ക്കുമൊക്കെ വളരെ നല്ലതാണ്. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ടെക്സ്ചർ, തിളക്കം എന്നിവ നിലനിർത്താൻ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സഹായിക്കാറുണ്ട്. മാത്രമല്ല ദഹനം പ്രക്രിയ നേരെയാക്കാനും ഇതൊരു നല്ല മാർഗമാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ വെള്ളം കുടിക്കുന്നത് ഏറെ സഹായിക്കും.
വിഷാംശം പുറന്തള്ളാൻ
ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ വളരെ നല്ലതാണ് വെള്ളം കുടിക്കുന്നത്. ശരീരത്തെ ഡിറ്റോക്സിഫൈ ചെയ്യാൻ പല മാർഗങ്ങളും സ്വീകരിക്കുന്നവരുണ്ട്, എന്നാൽ ഏറ്റവും സിമ്പിളായ മാർഗമാണ് വെള്ളം കുടിക്കുന്നത് ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത ടോക്സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
ഭാരം കുറയ്ക്കാൻ
അമിതഭാരം കുറയ്ക്കാൻ വളരെ നല്ലതാണ് വെള്ളം കുടിക്കുന്നത്. വെറും വയറ്റിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന് പകരം രാവിലെ വെള്ളം കുടിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം നേരെയാക്കാൻ സഹായിക്കും. മെറ്റബോളിസം എളുപ്പത്തിലാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എളുപ്പത്തിൽ ശരീരത്തിലെ അധിക കലോറികളെ എരിച്ച് കളയാൻ ഇത് നല്ലതാണ്. കൂടാതെ ഒരു രാത്രി മുഴുവൻ ഉറങ്ങി എഴുന്നേറ്റ ശേഷം വെള്ളം കുടിക്കുന്നതിലൂടെ നിർജ്ജലീകരണം ഒഴിവാക്കാൻ നല്ലതാണ്. രാത്രി മുഴുവൻ വെള്ളം കുടിക്കാതിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം എല്ലാ നഷ്ടമാകും. ഇത് ഒഴിവാക്കി രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു.