എവലൂഷണറി സൈക്കോളജി എന്നാൽ പരിണാമ മനശാസ്ത്രം എന്നർത്ഥം. നമ്മൾ മനുഷ്യർ നഗര വാസികൾ ആയിട്ട് വെറും 200 കൊല്ലമേ ആയിട്ടുള്ളൂ.അതിന് മുമ്പ് ഒരു പതിനായിരം വർഷം വെറും കൃഷിക്കാരും കാലി വളർത്തലുകാരും ആയിരുന്നു…അതിനും മുമ്പ് പതിനായിരക്കണക്കിന് വർഷങ്ങൾ നമ്മൾ വേട്ടയാടി ജീവിച്ചിരുന്നവരാണ്…അതായത് വേട്ടയാടി ജീവിച്ച കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കാർഷിക സംസ്കാരവും നഗര സംസ്കാരവും കണ്ണടച്ച് തുറക്കുന്ന നേരം മാത്രമാണ്…നമ്മുടെ സാമൂഹികവും മനഃശാസ്ത്രപരവുമായ സ്വഭാവ സവിശേഷതകൾ രൂപപ്പെട്ടത് കാർഷിക സംസ്കാരത്തിനും മുമ്പുള്ള ദൈർഘ്യമേറിയ വേട്ടയാടൽ കാലത്താണ്… വേട്ടയാടൽ കാലത്ത് നാം ജീവിച്ച സാവന്നയിലെ പുൽമേടുകളിലും വനത്തിലും ഉയർന്ന കലോറി ഉള്ള മധുരമുള്ള ആഹാരം ദുർലഭമായിരുന്നു…അത്തരം ഭക്ഷണം പൊതുവെ ലഭ്യമല്ല…30,000 വർഷം മുമ്പ് ലഭിച്ചിരുന്ന ഏക മധുര ഭക്ഷണം പഴങ്ങൾ മാത്രമാണ്…അന്ന് ക്രീം ബന്ന് ഒന്നും ഇല്ലായിരുന്നു…പക്ഷെ ഈ പഴങ്ങൾ നമുക്ക് കിട്ടുക അത്ര എളുപ്പമല്ല…പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു മരം കണ്ടെത്തിയാൽ കുരങ്ങന്മാർ അത് പറിച്ചെടുക്കും മുമ്പ് മരത്തിൽ കയറി മാക്സിമം പഴങ്ങൾ ഭക്ഷിക്കുക എന്നത് മാത്രമായിരുന്നു നമുക്ക് ഉണ്ടായിരുന്ന ഏക പോംവഴി.. വല്ലപ്പോഴും മാത്രം കിട്ടുന്നതിനാൽ കിട്ടുന്ന വേളയിൽ നമ്മൾ മാക്സിമം അകത്താക്കി..ഇത് പതിനായിരക്കണക്കിന് വർഷങ്ങൾ തുടർന്നു…അങ്ങനെ അങ്ങനെ കൂടുതൽ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണത നമ്മുടെ ജീനുകളിൽ കൂട്ടി ചേർക്കപ്പെട്ടു…നമ്മൾ വേട്ടയാടൽ അവസാനിപ്പിച്ച് കൃഷി തുടങ്ങിയിട്ട് വെറും പതിനായിരം വർഷമേ ആയിട്ടുള്ളൂ….പതിനായിരക്കണക്കിന് വർഷങ്ങളായി വേട്ടയാടി നടന്ന കാലത്ത് നമ്മുടെ ജീനിൽ കയറി കൂടിയ സ്വഭാവം വെറും പതിനായിരം വർഷം കൊണ്ട് നമ്മിൽ നിന്നും മാഞ്ഞു പോയിട്ടില്ല…ഇന്ന് നമ്മൾ ഒരു അപ്പാർട്ട്മെന്റിന്റെ മുകളിൽ ആണ് ഇരിക്കുന്നത് എങ്കിലും നമ്മുടെ ഡി എൻ എ ഇപ്പോഴും കണക്കാക്കുന്നത് നാം സാവന്നയിൽ ആണെന്നാണ്…അതിനാൽ ഫ്രിഡ്ജിൽ ഇരിക്കുന്ന മധുരമുള്ളവ കാണുമ്പോൾ നമ്മുടെ ഡി എൻ എ അത് 30, 000 വർഷം മുമ്പുള്ള സാവന്നയിലെ പഴങ്ങൾ നിറഞ്ഞ ഒരു മരമായിയാണ് കണക്കാക്കുന്നത്…കണ്ടപ്പോഴേ ഞാൻ ഒരു ക്രീം ബന്ന് അകത്താക്കിയതും, വീണ്ടും ഒന്നും കൂടി കിട്ടിയിരുന്നു എങ്കിൽ അതും അകത്താക്കാമായിരുന്നു എന്നും ഞാൻ ചിന്തിച്ചതും എന്തുകൊണ്ടെന്ന് മനസിലായല്ലോ…? ഇത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്..ലോക പ്രശസ്ത എവലൂഷണറി സൈക്കോളജിസ്റ്റാണ് ഡോ. യുവാൽ നോവാ ഹരാരി..അദ്ദേഹത്തിന്റെ സാപ്പിയൻസ് എന്ന കൃതി രണ്ടര കോടി കോപ്പികൾ വിറ്റു…60 ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു…കുട്ടികൾക്ക് വേണ്ടി എഴുതിയ ഈ പോസ്റ്റിന്റെ റഫറൻസ് ആ കൃതിയാണെന്ന വിവരം കൂടി അറിയിക്കുന്നു…550 ഓളം പേജുകളുള്ള ഈ പുസ്തകത്തിന്റെ ഒരു ബ്രീഫ് നോട്ട് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതാണ്…സൃഷ്ടി വാദമല്ല ശരി…പരിണാമത്തിൽ കൂടി കടന്നു പോകാത്ത ഒന്നുമില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളുക..
Posted inHEALTH