സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ സ്വന്തമാക്കാം; എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകൾ ഏതെല്ലാം? വിജയമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന

സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ സ്വന്തമാക്കാം; എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകൾ ഏതെല്ലാം? വിജയമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന

Pradhan Mantri Ujjwala Yojana: ന്യൂഡൽഹി: ബിപിയിൽ പട്ടികയിലുള്ള സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY). സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും താഴ്ന്ന വരുമാനക്കാരുമായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇതുവരെ ഗ്യാസ് കണക്ഷൻ ലഭിക്കാത്ത മരം, കൽക്കരി തുടങ്ങിയ പരമ്പരാഗത രീതികൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പുക ഉൾപ്പെടെയുള്ള ഘടങ്ങൾ ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

ഉജ്ജ്വല യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം

1. പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. https://www.pmuy.gov.in/.
2. വെബ്‌സൈറ്റിൻ്റെ ഹോം പേജിലെ പുതിയ ഉജ്ജ്വല 3.0 കണക്ഷന് വേണ്ടി അപേക്ഷിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌തയുടൻ ഒരു പുതിയ പേജ് തുറക്കും. അവിടെ ഇൻഡാൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ
മൂന്ന് ഏജൻസികൾ കാണാം. ഇതിൽ ഒന്ന് തെരഞ്ഞെടുക്കാം.

4. തുടർന്ന് തെരഞ്ഞെടുത്ത ഗ്യാസ് ഏജൻസിയുടെ വെബ്സൈറ്റിലേക്ക് പോകുക. (നിങ്ങൾ ഭാരത് ഗ്യാസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഭാരത് ഗ്യാസ് കണക്ഷൻ്റെ വെബ്സൈറ്റിലേക്ക് പോകുക)
5. പുതിയ വെബ്‌സൈറ്റിൻ്റെ ഹോം പേജിലേക്ക് പോയി “Ujjwala 3.0 New Connection” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
6. ഇതിനുശേഷം Hereby Declare എന്നതിൽ ടിക്ക് ചെയ്ത ശേഷം, നിങ്ങളുടെ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്ത്, “ഷോ ലിസ്റ്റ്” ക്ലിക്കുചെയ്യുക.

7. പുതിയ പേജിൽ ജില്ലയിലെ എല്ലാ വിതരണക്കാരുടെയും ലിസ്റ്റ് കാണാനാകും. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ഏറ്റവും അടുത്തുള്ള വിതരണക്കാരനെ തെരഞ്ഞെടുത്ത ശേഷം, “തുടരുക” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
8. Continue ക്ലിക്ക് ചെയ്താലുടൻ ഒരു പുതിയ പേജ് തുറക്കും. ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറും ക്യാപ്‌ചയും നൽകി സമർപ്പിക്കുക.

9. ഇതിനുശേഷം അപേക്ഷാ ഫോം കാണാനാകും. അത് ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
10. ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. തുടർന്ന് “സമർപ്പിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യണം.
11. സമർപ്പിച്ചതിന് ശേഷം അപേക്ഷാ ഫോം പ്രിൻ്റ് ചെയ്ത് ആവശ്യമായ എല്ലാ രേഖകളുടെയും പകർപ്പ് സഹിതം നിങ്ങളുടെ അടുത്തുള്ള ഗ്യാസ് ഏജൻസിക്ക് സമർപ്പിക്കണം.
12. തുടർന്ന് ഗ്യാസ് ഏജൻസി അപേക്ഷ പരിശോധിക്കും. യോഗ്യരാണെന്ന് കണ്ടെത്തിയാൽ സൗജന്യ ഗ്യാസ് കണക്ഷൻ ലഭ്യമാകും.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കുള്ള ആവശ്യമായ മാനദണ്ഡം

1. അപേക്ഷകൻ സ്ത്രീയും ഇന്ത്യയിൽ സ്ഥിരതാമസക്കാരും ആയിരിക്കണം.
2. അപേക്ഷകൻ്റെ പ്രായം കുറഞ്ഞത് 18 വയസോ അതിൽ കൂടുതലോ ആയിരിക്കണം.
3. റേഷൻ കാർഡ് കൈവശമുള്ള സ്ത്രീകൾക്കുള്ളതാണ് പദ്ധതി.
4. നിങ്ങളുടെ പേരിൽ ഗ്യാസ് കണക്ഷൻ ഉണ്ടാകരുത്.
5. കുടുംബത്തിൻ്റെ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 1,00,000 രൂപയിൽ താഴെയും നഗരങ്ങളിൽ 2,00,000 രൂപയിൽ താഴെയും ആയിരിക്കണം.
6. പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി) അല്ലെങ്കിൽ മറ്റ് ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

ആധാർ കാർഡ്, പ്രായ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബിപിഎൽ റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ നമ്പർ, താമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന: സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *