10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

ചെന്നൈ: പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയായണെന്ന് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബ റാവു. ഇതിൽ ആദ്യ ട്രെയിൻ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവിനായി കാത്തിരിക്കുന്ന ദീർഘദൂര യാത്രക്കാർക്ക് പ്രതീക്ഷയേകുന്ന വാർത്തയാണ് ഐസിഎഫ് ജനറൽ മാനേജർ പങ്കുവെച്ചിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പറിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിർമാണം പൂർത്തിയാകുന്ന ഈ ട്രെയിൻ ഉടൻ തന്നെ പുറത്തിറങ്ങും

പത്ത് വന്ദേ ഭാരത് സ്ലീപ്പറുകളിൽ ബാക്കിയുള്ള ഒൻപതെണ്ണവും ഇതിന് പിന്നാലെ തന്നെ ട്രാക്കിലെത്തും. നിലവിൽ 16 കോച്ചുകളടങ്ങിയ വന്ദേ ഭാരതുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണ ഓഡറും ഐസിഎഫിന് ലഭിച്ചിട്ടുണ്ട്. പാൻട്രി കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ഇവ നിർമിക്കുന്നത്.

24 കോച്ചുകളുള്ള വന്ദേ ഭാരതുകളിൽ ആദ്യ ട്രെയിൻ 2026 ൽ പുറത്തിറക്കുമെന്നും സുബ്ബ റാവു പറഞ്ഞു. ഈ വർഷം ജൂലൈ വരെ 75 വന്ദേ ഭാരത് ട്രെയിനുകളാണ് ഐസിഎഫിൽ നിർമിച്ച് പുറത്തിറക്കിയത്. 2023 – 24 കാലയളവിൽ മാത്രം ഐസിഎഫിൽ നിന്ന് 53 വന്ദേ ഭാരത് റേക്കുകളാണ് പുറത്തിറക്കിയത്. ജമ്മു കശ്മിർ മേഖലയിലേക്കുള്ള ട്രെയിൻ ഉൾപ്പെടെയാണിത്.

25 അമൃത് ഭാരത് ട്രെയിനുകളുടെ നിർമാണവും ഐസിഎഫിൽ പുരോഗമിക്കുകയാണ്. ഇതിൽ ആദ്യ റേക്ക് ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്നും സുബ്ബ റാവു വ്യക്തമാക്കി. യാത്രക്കാർക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഇവ നിർമിക്കുന്നത്. പാൻട്രി കോച്ച് ഉൾപ്പെടെയാണ് റേക്ക് പുറത്തിറക്കുക. അമൃത് ഭാരത് ട്രെയിനുകൾ നോൺ എസി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. 22 കോച്ചുകളോടു കൂടിയ ആദ്യ അമൃത് ഭാരത് ട്രെയിൻ കഴിഞ്ഞ ഒക്ടോബറിലാണ് ഇന്‍റഗ്രൽ ഫാക്ടറി പുറത്തിറക്കിയത്.

അടുത്തിടെ ഐസിഎഫിൽ നിന്ന് ആദ്യ വന്ദേ ഭാരത് മെട്രോ റേക്കും പുറത്തിറങ്ങിയിരുന്നുയ 12 കോച്ചുകളടങ്ങിയ വന്ദേ മെട്രോ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയാണ്. വന്ദേ ഭാരതിന്‍റെ എല്ലാ സൗകര്യങ്ങളോടും കൂടിയിട്ടുള്ളതാണ് വന്ദേ മെട്രോ റേക്ക്. മെട്രോയുടെ എല്ലാ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. ട്രെയിൻ സർവീസിനായി പശ്ചിമ റെയിൽവേയ്‌ക്ക് കൈമാറുകയും ചെയ്തു. ഹൃസ്വദൂര റൂട്ടുകളിലാണ് വന്ദേ മെട്രോ സർവീസ് നടത്തുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *