ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലം ഈ വര്‍ഷം അവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കളിക്കാരെ നിലനിര്‍ത്തുന്നത് തന്ത്രപ്രധാനമായ ഭാഗമാണ്. ദി ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയേക്കാം. റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് കളിക്കാരെ അവിടെ നിലനിര്‍ത്താന്‍ അനുവദിച്ചാല്‍ അത് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് അത് മികച്ചതായിരിക്കും. അവര്‍ക്ക് രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം തുടരാനാകും.
മെഗാ ലേലം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ബിസിസിഐ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് അവര്‍ പറഞ്ഞു.
നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ലേലം ഷെഡ്യൂള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് സ്ഥിരീകരിച്ചു. ‘ഐപിഎല്‍ 2025 ലേലം ഈ വര്‍ഷം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കും. അതിന്റെ നിയമങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവരും,’ ബിസിസിഐ വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.