ടോളണ്ട് മാൻ എന്ന ബോഗ് ബോഡി: 2,400 വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത ശരീരം, പുരാതന നിഗൂഢതയുടെ കൗതുകകരമായ ഒരു കഥ

ടോളണ്ട് മാൻ എന്ന ബോഗ് ബോഡി: 2,400 വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത ശരീരം, പുരാതന നിഗൂഢതയുടെ കൗതുകകരമായ ഒരു കഥ

ഇരുമ്പുയുഗ കാലത്തെ മനുഷ്യ ജീവിതത്തെ കുറിച്ചുള്ള വിലമതിക്കാൻ ആവാത്ത ചില ഉൾക്കാഴ്ചകളാണ് ടോളണ്ട് മാൻ്റെ ശരീരാവശിഷ്ടങ്ങൾ ശാസ്ത്ര ലോകത്തിന് നൽകിയത്

1950-ൽ, ഡെൻമാർക്കിലെ സിൽക്ക്‌ബോർഗിന് പുറത്തെ ഒരു ചതുപ്പിൽ നിന്നും ഡാനിഷ് പീറ്റ് കണ്ടെത്തിയ ശ്രദ്ധേയമായ രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്ന 2,400 വർഷം പഴക്കമുള്ള ടോളണ്ട് മാൻ എന്ന ബോഗ് ബോഡി പുരാതന നിഗൂഢതയുടെ കൗതുകകരമായ ഒരു കഥ അവതരിപ്പിക്കുന്നു. പരമ്പരാഗത ശ്മശാന സ്ഥലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, ഓക്സിജൻ കുറഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ചതുപ്പുകൾ ബാക്ടീരിയ ക്ഷയം തടയുകയും, മൃത ശരീരങ്ങൾക്ക് അസാധാരണമായ സംരക്ഷണം സുഗമമാക്കുകയും ചെയ്യും.

സ്പാഗ്നം മോസും കുറഞ്ഞ ഓക്സിജനും ചേർന്ന് നല്ല രീതിയിൽ സംരക്ഷിച്ച ടോളണ്ട് മാൻ്റെ ചർമ്മാണ് ശാസ്ത്രജ്ഞരെ ആകർഷിച്ചത്.കാലക്രമേണ ടോളണ്ട് മാൻ്റെ അവയവങ്ങൾക്കും, എല്ലുകൾക്കും അപചയം സംഭവിച്ചിരുന്നെങ്കിലും, കണ്ടെത്തലിനു ശേഷമുള്ള ടോളണ്ട് മാൻ്റെ ശാന്തമായ ഭാവം സമാധാനപരമായ ഒരു വിയോഗത്തിൻ്റെ സൂചനയാണ് പുരാവസ്തു ഗവേഷകർക്ക് നൽകിയത്.തൂക്കിലേറ്റപ്പെട്ട ഒരു കുറ്റവാളിയാണ് ടോളണ്ട് മാൻ എന്ന് ചിലർ നിർദ്ദേശിച്ചപ്പോൾ, മൃതശരീരത്തിൻ്റെ ചുറ്റുമുള്ള ശവസംസ്കാരത്തിലെ ആചാരപരമായ ഘടകങ്ങളെ കണക്കിലെടുത്ത് ഒരു പുറജാതീയ ദൈവത്തിന് ബലിയായി അർപ്പിച്ചതാകും എന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെട്ടത്. അങ്ങിനെ ടോളണ്ട് മാൻ്റെ വിധിയുടേതായ വ്യത്യസ്തമായ 2 വ്യാഖ്യാനങ്ങളാണ് ശാസ്ത്രലോകത്ത് അക്കാലത്ത് നിലനിന്നിരുന്നത്.

എന്തു തന്നെ ആയാലും, ഇരുമ്പുയുഗ കാലത്തെ മനുഷ്യ ജീവിതത്തെ കുറിച്ചുള്ള വിലമതിക്കാൻ ആവാത്ത ചില ഉൾക്കാഴ്ചകളാണ് ടോളണ്ട് മാൻ്റെ ശരീരാവശിഷ്ടങ്ങൾ ശാസ്ത്ര ലോകത്തിന് നൽകിയത്. ടോളണ്ട് മാൻ്റെ അവസാന ഭക്ഷണത്തിൻ്റേയും, അസാധാരണമായ വിത്ത് ഉപഭോഗത്തിൻ്റേയും വിശകലനങ്ങൾ ഇതിന് തെളിവേകുന്നു.ടോളണ്ട് മാൻ്റെ ശരീരാവശിഷ്ടങ്ങളുടെ അവസ്ഥയെ അതേവിധം നിലനിർത്തുന്നതിൽ നേരിട്ട തീവ്വ്രമായ വെല്ലുവിളികൾക്കിടയിലും, ആ ശരീരാവശിഷ്ടങ്ങളെ സംരക്ഷിക്കാനും പഠിക്കാനും ഉള്ള തീവ്വ്രശ്രമങ്ങൾ ഗവേഷകർ തുടർന്നു കൊണ്ടേയിരുന്നു.

ചിത്രം:-ഡെന്മാർക്കിലെ സിൽക്ക്ബോർഗ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന, 1950-ൽ കണ്ടെത്തിയ ടോളണ്ട് മാൻ എന്ന ബോഗ് ബോഡിയുടെ ശരീരാവശിഷ്ടം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *