നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ അപ്പാ ഇതൊന്നും പറയില്ലായിരുന്നു, തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല..; മകള്‍ക്ക് മറുപടിയുമായി ബാല

നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ അപ്പാ ഇതൊന്നും പറയില്ലായിരുന്നു, തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല..; മകള്‍ക്ക് മറുപടിയുമായി ബാല

നടന്‍ ബാലയ്‌ക്കെതിരെ ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് മകള്‍ അവന്തിക. അച്ഛനെ സ്‌നേഹിക്കാന്‍ ഒരു കാരണവുമില്ലെന്ന് പറഞ്ഞായിരുന്നു മകള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ എത്തിയത്. അമ്മയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. തന്നെ കോടതിയില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി, ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ബാലക്കെതിരെ മകള്‍ ഉന്നയിച്ചിരിക്കുന്നത്.

മകളുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാല ഇപ്പോള്‍. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. ”നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇനിയില്ല. എന്തായാലും നീ പറഞ്ഞതില്‍ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞല്ലോ. നീ കുഞ്ഞായിരിക്കുമ്പോഴാണ് എന്നെ വിട്ട് അകന്ന് പോയത്.”

”ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയില്‍ ഞാന്‍ വയ്യാതെ കിടന്നപ്പോള്‍ നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു.”

”ഞാന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി ഞാന്‍ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം” എന്നാണ് ബാല പറയുന്നത്.

അതേസമയം, മകളെ തന്നില്‍ നിന്നും അമൃത അകറ്റുകയാണ് എന്ന് ആരോപിച്ചാണ് ബാല രംഗത്തെത്താറുള്ളത്. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് അവന്തിക പറയുന്നത്. ”എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാല്‍ അതല്ല സത്യം. ഞാന്‍ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല.”

”എന്റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ. എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്.”

”ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ തടുത്തില്ല എങ്കില്‍ അത് എന്റെ തലയില്‍ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്” എന്നാണ് മകള്‍ പറഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *