ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍നിര വിമാന നിര്‍മ്മാണ കമ്പനിയായ ബോംബാര്‍ഡെയറിന്റെ സിഇഒ എറിക് മാര്‍ട്ടെലുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ജെറ്റുകളും എയര്‍ക്രാഫ്റ്റുകളും നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയാണ് ബോംബാര്‍ഡെയര്‍. എന്നാല്‍ അദാനി ഗ്രൂപ്പ് വ്യോമയാന കമ്പനിയാണോ അതോ വിമാനങ്ങളുടെ നിര്‍മ്മാണവും മെയിന്റനന്‍സുമാണോ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡുമായി 2019 മുതല്‍ അദാനി ഗ്രൂപ്പ് സജീവമാണ്.
തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പൂര്‍, ഗുവഹാത്തി, നവി മുംബൈ തുടങ്ങിയ എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ചുമതലയും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡിനാണ്. ഇതിന് പുറമേ അദാനി ഡിഫന്‍സ് ആന്റ് എയറോസ്‌പേസ് എന്ന കമ്പനിയിലൂടെ ഏവിയേഷന്‍-പ്രതിരോധ രംഗത്തും അദാനി ഗ്രൂപ്പ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു നേരത്തെ പ്രാദേശികമായി വിമാനങ്ങളുടെ മെയിന്റനന്‍സിന് രാജ്യം ലക്ഷ്യമിടുന്നതായി അറിയിച്ചിരുന്നു. ഈ മേഖലയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ജിഎസ്ടിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയതായി മന്ത്രി വ്യക്തമാക്കിയിരുന്നു.