അത് കണ്ട് ഞാന്‍ ഞെട്ടി, എറണാകുളത്ത് ദേശീയ പതാകയോട്‌ അനാദരവ്, വ്യക്തമായ നിയമലംഘനം..; കുറിപ്പുമായി അന്ന രാജന്‍

അത് കണ്ട് ഞാന്‍ ഞെട്ടി, എറണാകുളത്ത് ദേശീയ പതാകയോട്‌ അനാദരവ്, വ്യക്തമായ നിയമലംഘനം..; കുറിപ്പുമായി അന്ന രാജന്‍

ദേശീയ പതാകയെ വസ്ത്രങ്ങളാക്കി അപമാനിക്കുന്നതായി നടി അന്ന രാജന്‍. താന്‍ ഷോപ്പിങ്ങിന് പോയ സമയത്ത് ദേശീയ പതാകയോട് സാമ്യമുള്ള ദുപ്പട്ട കണ്ടതായും അത് ദേശീയ പതാകയോടുള്ള അനാദരവ് ആയി തോന്നി എന്നുമാണ് അന്ന രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഈ കുറിപ്പ് പങ്കുവച്ചതോടെ വ്യാപക വിമര്‍ശനങ്ങളും നടിക്കെതിരെ ഉയരുന്നുണ്ട്. അമേരിക്കയില്‍ രാജ്യത്തെ പതാക കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ വരെ ധരിക്കും, ഇവിടെ കാര്യങ്ങള്‍ ഊതിപെരുപ്പിച്ച് കാണിക്കുകയേയുള്ളു എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

അന്ന രാജന്റെ കുറിപ്പ്:

ഇന്ന് ഞാന്‍ എറണാകുളത്ത് ഒരു കാഷ്വല്‍ ഷോപ്പിങ് നടത്തുമ്പോള്‍… ഒരു ചെറിയ റീട്ടെയില്‍ ഷോപ്പില്‍ ഞാന്‍ ഈ ദുപ്പട്ട കണ്ട് ഞെട്ടി. കാരണം ഈ ദുപ്പട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നമ്മുടെ ദേശീയ പതാകയോട് സാമ്യമുള്ളത് പോലെയാണ്. ഇത് 2005ലെ ദേശീയ അഭിമാനത്തോടുള്ള അവഹേളനം തടയല്‍ (ഭേദഗതി) നിയമത്തിന്റെ സെക്ഷന്‍ 2 (ഇ)യുടെ വ്യക്തമായ ലംഘനമാണ്. ഇത് നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു.

ഇത് കണ്ടതിന് ശേഷം ഞാന്‍ കടയുടമയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇന്ത്യന്‍ പതാകയെ മറ്റ് രാജ്യത്തെ പതാകകളുമായി താരതമ്യപ്പെടുത്തി വളരെ പരിഹാസത്തോടെയാണ് അവര്‍ പ്രതികരിച്ചത്. ഒരു വശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണവും 24 ആരക്കാലുകളും ഏറ്റവും ആദരണീയമായ അശോകചക്രവും ദുപ്പട്ടയുടെ മൂലഭാഗത്താണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് കൂടുതല്‍ വിഷമം തോന്നി. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനിയായ ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്.

ഏത് കളര്‍ മിക്സും പാറ്റേണും ഉപയോഗിച്ച് ഞങ്ങള്‍ക്ക് ദശലക്ഷം ആപ്പ് ഡിസൈനുകള്‍ ലഭ്യമാണ്. ദേശീയ സമഗ്രതയുടെയും സ്വതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായതിനാല്‍ അതിനെ അപമാനിക്കാന്‍ അയാളെ അനുവദിക്കാതിരിക്കാന്‍ ഞാനിത് വിളിച്ച് പറയുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇത് അടയാളപ്പെടുത്തുകയും ഇതിനെതിരെ സംസാരിക്കുകയും ചെയ്യുക. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *