എസ്പിയുടെ ക്യാംപ് ഓഫീസില്‍ നിന്ന മരം മുറിച്ച സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയില്‍. ക്യാംപ് ഓഫീസിലെ മരങ്ങള്‍ മുറിച്ച് കടത്തിയെന്ന് ആരോപിച്ച് പിവി അന്‍വറും കൊല്ലം കടയ്ക്കല്‍ സ്വദേശി എന്‍ ശ്രീജിത്തും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്പി സുജിത്ത് ദാസും പിവി അന്‍വറും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എസ്പി സുജിത് ദാസ് പിവി അന്‍വറിനോട് പറഞ്ഞതായാണ് പുറത്തുവന്ന സംഭാഷണത്തിലുള്ളത്. ഡിജിപി ആയാലും തന്റെ സേവനം പി വി അന്‍വറിന് ഉണ്ടാകുമെന്നും എസ്പി സുജിത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ വാഗ്ദാനം ചെയ്യുന്നു. സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് 56,000 രൂപ വിലയിട്ട തേക്ക് 20,000 രൂപയ്ക്ക് ലേലം ചെയ്യുന്നത് എങ്ങനെയെന്ന പിവി അന്‍വറിന്റെ ചോദ്യത്തിന് എംഎല്‍എയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു എസ്പിയുടെ മറുപടി.
Posted inKERALAM