ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ്, ക്യാച്ചെടുക്കാൻ കിട്ടിയ അവസരത്തിനായി ശ്രമിക്കാതിരുന്നതിലൂടെ മുതിർന്ന ഇന്ത്യൻ സഹതാരം സഞ്ജു സാംസണെ അധിക്ഷേപിച്ച് വാർത്തകളിൽ ഇടം നേടി. ദുലീപ് ട്രോഫിക്കിടെ കഴിഞ്ഞയാഴ്ച ഇന്ത്യ എക്കെതിരെ ഇന്ത്യ ഡിയെ പ്രതിനിധീകരിച്ച് അർഷ്ദീപും സഞ്ജു സാംസണും കളിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ത്യ എയുടെ ആദ്യ ഇന്നിംഗ്‌സിൽ അർഷ്ദീപ് സിംഗ് ബൗൾ ചെയ്യുമ്പോഴും സഞ്ജു സാംസൺ സ്റ്റമ്പിന് പിന്നിൽ നിൽക്കുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. 78-ാം ഓവറിലെ ആദ്യ പന്തിൽ, അക്കൗണ്ട് തുറക്കാത്ത ഖലീൽ അഹമ്മദിനെതീരെ ഫാസ്റ്റ് ബൗളർ പന്തെറിയുക ആയിരുന്നു.
സഞ്ജു സാംസണെ കൂടാതെ രണ്ട് ഫീൽഡർമാർ കൂടി സ്ലിപ്പ് കോർഡനിൽ നിലയുറപ്പിച്ചിരുന്നു. ഓവറിലെ ആദ്യ പന്തിൽ തന്നെ ഖലീലിനെ എഡ്ജ് ആക്കാൻ അർഷ്ദീപ് സിംഗിന് കഴിഞ്ഞു. എന്നാൽ, സഞ്ജു സാംസണും ഫസ്റ്റ് സ്ലിപ്പിൽ നിന്ന ദേവദത്ത് പടിക്കലും പന്ത് പിടിച്ചെടുക്കാൻ പോയില്ല.
സാധാരണഗതിയിൽ വിക്കറ്റ് കീപ്പർമാർ ആ ക്യാച്ചുകൾക്ക് പോകേണ്ടതാണ്. എന്നാൽ പടിക്കൽ അതിന് ശ്രമിക്കുമെന്ന് സാംസൺ കരുതി. എന്നിരുന്നാലും, സാംസൺ ക്യാച്ചിനായി പോകുമെന്ന് പടിക്കലും പ്രതീക്ഷിച്ചിരുന്നു. അവസാനം രണ്ട് ഫീൽഡർമാരെയും കടന്ന് പന്ത് ഫോറിന് പായുകയായിരുന്നു. സാംസണും പടിക്കലും തമ്മിലുള്ള തെറ്റിദ്ധാരണ കാരണം അർഷ്ദീപിന് ഒരു വിക്കറ്റ് നഷ്ടമായി, അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. പന്ത് ഫീൽഡർമാരെ മറികടന്ന് പോയ ഉടൻ, പ്രകോപിതനായ അർഷ്ദീപ് സഹതാരങ്ങളെ അധിക്ഷേപിക്കുന്നത് കേട്ടു.
വളരെ മോശമായ ഒരു പദം ഉപയോഗിച്ചാണ് ആ സമയം സഹതാരങ്ങളെ വിളിച്ചത്.