നാലാം ഭാര്യ കോകിലയ്‌ക്കൊപ്പം വൈക്കത്ത് താമസമാക്കിയിരിക്കുകയാണ് നടന്‍ ബാല. ഇതിനിടെ മുന്‍ഭാര്യ എലിസബത്തിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല സംസാരിച്ചത്. എലിസബത്ത് ഗോള്‍ഡ് ആണ് അവള്‍ എന്നും നന്നായിരിക്കണം എഎന്നാണ് ബാല പറയുന്നത്.
എലിസബത്തുമായി എന്തുകൊണ്ട് വേര്‍പിരിഞ്ഞു എന്ന് ചോദ്യത്തിന് മറുപടി പറയില്ല എന്നാണ് ബാല പറയുന്നത്. കൊച്ചിയില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി.
ഞാന്‍ വേറൊരു ലോകത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇവിടെ വന്നപ്പോഴാണ് മലയാളികള്‍ എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചത്. എലിസബത്തുമായുള്ള വിവാഹം നിയമപരമായി നടന്നിട്ടില്ല. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ സഹായിച്ചതിന് എലിസബത്തിനോട് നന്ദിയുണ്ട്. എലിസബത്ത് ഗോള്‍ഡ് ആണ്. അവള്‍ നന്നായിരിക്കണം എന്നാണ് ബാല പറയുന്നത്. അതേസമയം, ഡോക്ടര്‍ എലിസബത്ത് ഗുജറാത്തിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. കരള്‍മാറ്റ ശസ്ത്രക്രിയയുടെ സമയത്ത് എലിസബത്ത് ബാലയുടെ കൂടെ തന്നെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.