ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സലോണയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ തോൽവി ഏറ്റു വാങ്ങിയത്. ഫ്രഞ്ച് ക്ലബായ മൊണോക്കോ ആണ് അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാഴ്സിലോനൻ താരം എറിക് ഗാർഷ്യക്ക് റെഡ് കാർഡ് കിട്ടി പുറത്താകേണ്ടി വന്നു. അത് ടീമിനെ സംബന്ധിച്ച് ഒരു വലിയ തിരിച്ചടിയായി. മത്സരത്തിൽ ബാഴ്‌സയ്ക്ക് വേണ്ടി ഗോൾ നേടിയത് ലാമിന് യമാൽ ആയിരുന്നു.
ആക്രമിച്ച് കളിക്കാൻ പദ്ധതി ഇട്ട ബാഴ്‌സ പിന്നീട് ഡീഫാൻഡർമാർ കുറഞ്ഞപ്പോൾ പ്രതിരോധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. പക്ഷെ രണ്ട് ഗോളുകൾ നേടാൻ മൊണോക്കോയ്ക്ക് സാധിച്ചു. ഒരു ഷോട്ട് മാത്രമാണ് ബാഴ്‌സ അവർക്ക് എതിരെ അടിച്ചത്. തോൽവിയെ കുറിച്ച് റഫീഞ്ഞ സംസാരിച്ചു.
റാഫിഞ്ഞ പറയുന്നത് ഇങ്ങനെ:
”വിജയിക്കാൻ ആവശ്യമായ എല്ലാം തന്നെ ഞങ്ങൾ ഈ മത്സരത്തിൽ ചെയ്തിട്ടുണ്ട്. പക്ഷേ ഓരോ താരം ഇല്ലാതെയാണ് ഞങ്ങൾ ഇതെല്ലാം ചെയ്തിട്ടുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരാജയപ്പെട്ടു എന്നുള്ളത് ശരിയാണ്. പക്ഷേ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഒരു പോസിറ്റീവ് ആയിട്ട് അവസാനിപ്പിക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. തീർച്ചയായും ഞങ്ങൾ ഒരു മികച്ച ടീം തന്നെയാണ് ” റാഫിഞ്ഞ പറഞ്ഞു.
ലാലിഗയിൽ ബാഴ്‌സ അഞ്ച് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ അഞ്ചെണ്ണവും അവർ വിജയിച്ചിട്ടുമുണ്ട്. ഇന്നത്തെ മത്സരത്തിൽ നിസാരമായി ബാഴ്‌സയ്ക്ക് വിജയിക്കാനാകും എന്നായിരുന്നു ആരാധകർ കരുതിയത്. പക്ഷെ അവസാനം തോൽവിയായിരുന്നു ഫലം. ഗോൾകീപ്പർ ടെർസ്റ്റീഗന്റെ ഒരു വലിയ അബദ്ധമാണ് ഈ തോൽവിക്ക് കാരണമായത് എന്ന് തന്നെ പറയേണ്ടിവരും.