Bengaluru Skydeck Location: ബെംഗളൂരുവിന് മറ്റൊരു പൊൻതൂവലായി സ്കൈഡെക് വരുന്നു; കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരം

Bengaluru Skydeck Location: ബെംഗളൂരുവിന് മറ്റൊരു പൊൻതൂവലായി സ്കൈഡെക് വരുന്നു; കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരം

Bengaluru Skydeck Location: ന്യൂഡൽഹി: ബെംഗളൂരുവിന് തിലകക്കുറിയായി സ്കൈഡെക് നിർമിക്കാൻ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. നിർമാണം പൂർത്തിയാകുന്നതോടെ ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ നിർമിതിയായി ബെംഗളൂരുവിലെ സ്കൈഡെക് മാറും. 500 കോടി രൂപയാണ് പദ്ധതിയ്ക്ക് തുക കണക്കിലാക്കുന്നത്. സ്കൈഡെക് പ്രൊജക്ടിന് അംഗീകാരം ലഭിച്ചതായി മന്ത്രി എച്ച്കെ പാട്ടീൽ വ്യക്തമാക്കി.

നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയായി സ്കൈഡെക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെംഗളൂരു നഗരത്തിന്‍റെ 360 ഡിഗ്രി കാഴ്ച നൽകുന്ന ടവറായി ഇത് മാറും. ഔട്ടർ ബെംഗളൂരുവിലാണ് 250 മീറ്റർ ഉയരത്തിലാണ് ടവർ നിർമിക്കുക. കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരമുണ്ടാകും സ്കൈഡെക്കിന്. കുത്തബ് മിനാറിന് 73 മീറ്റർ ഉയരം മാത്രമാണുള്ളത്.

നിലവിൽ ബെംഗളൂരുവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് കരുതപ്പെടുന്നത് സിഎൻടിസി പ്രസിഡൻഷ്യൽ ടവറാണ്. 160 മീറ്ററിലധികം ഉയരമാണ് പ്രസിഡൻഷ്യൽ ടവറിനുള്ളത്. ‘ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിർമിതിയായി സ്കൈഡെക് നിർമിക്കാനുള്ള പദ്ധതിയ്ക്ക് കർണാടക സർക്കാർ അനുമതി നൽകി. 500 കോടി ചെലവിലാണ് നഗരത്തിൽ ടവർ നിർമിക്കുന്നത്. ഇന്ത്യയിടെ ടെക് തലസ്ഥാനത്തിന്‍റെ 360 ഡിഗ്രീ വ്യൂ നൽകുന്നതാണിത്’ കർണാടക നിയമമന്ത്രി എച്ച്കെ പാട്ടീൽ പറഞ്ഞു.

വിനോദ സഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുന്ന സ്കൈഡെക്കിനെ മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഒരു ഷോപ്പിങ് കോംപ്ലക്സ് ഒഴികെ സ്കൈഡെക്കിൽ എന്തെല്ലാമാണ് ഉൾപ്പെടുകയെന്ന വിശദാംശങ്ങൾ ഇതുവരെ വന്നിട്ടില്ല.

ബംഗളൂരു നഗരത്തിന്‍റെ മധ്യഭാഗത്ത് സ്കൈഡെക്ക് നിർമിക്കാനായിരുന്നു സർക്കാർ നേരത്തെ പദ്ധതിയിട്ടത്. എന്നാൽ ഇതിനായി 25 ഏക്കർ സ്ഥലം കണ്ടെത്തുക എന്നത് എളുപ്പമല്ലാതെ വന്നു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഓഫീസുകളുള്ള പ്രദേശമായിരുന്നതിനാൽ ഇത്രയും ഉയരമുള്ള ടവർ നഗര മധ്യത്തിൽ നിർമിക്കുന്നതിന് എതിർപ്പും വന്നു. ഇതോടെയാണ് ഔട്ടർറിങ് റോഡിലേക്ക് മാറ്റിയത്. .

സാധാരണക്കാർക്കും സൈനിക വിമാനത്താവളങ്ങൾക്കും ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് ഔട്ടർ ബെംഗളൂരുവിലേക്ക് സ്കൈഡെക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടൊപ്പം ഹെബ്ബാളിൽനിന്ന് ബെംഗളൂരുവിലെ സിൽക്ക്ബോർഡ് ജങ്ഷനിലേക്കുള്ള ടണൽ നിർമാണത്തിനും കർണാടക മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *