തൈരും വെള്ളരിക്കയും പുതിനയും ചേർത്തൊരു സൂപ്പർ ഫേസ് പായ്ക്ക്

തൈരും വെള്ളരിക്കയും പുതിനയും ചേർത്തൊരു സൂപ്പർ ഫേസ് പായ്ക്ക്

ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. കറുത്ത പാടുകൾ, നിറ വ്യത്യാസം, കരിവാളിപ്പ്, തുടങ്ങി ധാരാളം പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. എന്നാൽ ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീട്ടിലിരുന്ന് നാച്യുറൽ രീതിയിലുള്ള പായ്ക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണം. പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത സിമ്പിൾ പായ്ക്കുകളാണ് എപ്പോഴും ചർമ്മത്തിന് അനുയോജ്യമായവ. വേഗത്തിൽ മുഖത്ത് തിളക്കവും ഭംഗിയും കൊണ്ടുവരാനും അതുപോലെ നല്ല നിറം നൽകാനും ഇത്തരം പായ്ക്കുകൾ ഏറെ സഹായിക്കാറുണ്ട്.

വെള്ളരിക്ക

എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് വെള്ളരിക്ക. ധാരാളം ജലാംശമുള്ളത് കൊണ്ട് തന്നെ ചർമ്മത്തിന് ഏറെ നല്ലതാണ് വെള്ളരിക്ക. ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിൽ ജലാംശത്തെ ലോക്ക് ചെയ്യാനും ഭംഗി കൂട്ടാനും ഏറെ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും വെള്ളരിക്ക നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളാണ് ചർമ്മത്തിൽ യുവത്വം നിലനിർത്തുന്നത്. അതുപോലെ ചർമ്മത്തിന് സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും വെള്ളരിക്ക ഏറെ സഹായിക്കാറുണ്ട്.

പുതിനയില

കറികൾക്ക് നല്ല മണവും രുചിയുമൊക്കെ നൽകുന്ന പുതിനയില ആളൊരു കേമനാണ്. ചർമ്മത്തിന് ആവശ്യമായ ധാരാളം വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ സാലിസിലിക് ആസിഡും വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്. മുഖക്കുരുവും പാടുകളും ഇല്ലാതാക്കാൻ വളരെ മികച്ചതാണ് പുതിനയില. അമിതമായ എണ്ണമയം നിയന്ത്രിച്ച് മുഖക്കുരുവിന് തടയാൻ സഹായിക്കും. ആൻ്റി ഏജിംഗ് ഗുണങ്ങളാലും സമ്പുഷ്ടമാണ് പുതിനയില. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിൽ രക്തയോട്ടം കൂട്ടി ചർമ്മത്തിനെ ഫ്രീ റാഡിക്കലുകളുടെ ആക്രമത്തിൽ നിന്ന് രക്ഷിക്കാൻ ഏറെ സഹായിക്കും. കറുത്ത പാടുകളെ കുറയ്ക്കാനും അമിതമായ വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പും മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കാനും വളരെ നല്ലതാണ് പുതിനയില.

തൈര്

ചർമ്മത്തിന് ഏറെ അനുയോജ്യമായ ഒരു ചേരുവയാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ വളരെയധികം സഹായിക്കുന്നതാണ്. ചർമ്മത്തിന് ആവശ്യത്തിന് ഈർപ്പം നൽകാനും ചർമ്മത്തിലെ മോയ്ചറൈസറിനെ ലോക്ക് ചെയ്യാനും ഏറെ സഹായിക്കും. കൂടാതെ ചർമ്മത്തിലെ കൊളാജൻ വർധിപ്പിച്ച് ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും സഹായിക്കാറുണ്ട്. ഇതിലുള്ള വൈറ്റമിൻ ഡി സ്കിനിനെ ആരോഗ്യത്തോടെ വയ്ക്കാൻ വളരെ പ്രധാനമാണ്. മൊത്തത്തിൽ ഒരേ നിറം നൽകാനും ഇത് ഏറെ സഹായിക്കും.

പായ്ക്ക് തയാറാക്കാൻ

ഇതിനായി ഒരു വെള്ളരിക്കയുടെ പകുതി നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് 1 ടേബിൾ സ്പൂൺ തൈരും കാൽ ടീ സ്പൂൺ പുതിനയിലയുടെ പൊടിയോ അല്ലെങ്കിൽ പുതിനയില അരച്ചതോ ചേർത്ത് യോജിപ്പിക്കുക. നല്ലൊരു പേസ്റ്റായി കഴിയുമ്പോൾ ഇത് മുഖത്തും കഴുത്തിലുമൊക്കെ ഇടാവുന്നതാണ്. അതിന് ശേഷം 20 മിനിറ്റ് വച്ച് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ചർമ്മത്തിന് നല്ല തണുപ്പും ഉന്മേഷവും തരാൻ ഈ പായ്ക്ക് ഏറെ സഹായിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *