ബ്രിട്ടനിൽ രാജകുടുംബത്തിന്റെ കാവൽക്കാരായ അംഗരക്ഷകരെറോയൽ ഗാർഡ് എന്നാണ് വിളിക്കുന്നത്. കൂടുതലും പുരുഷൻമാരാണ് ഈ ജോലി ചെയ്യുന്നത്.
ബ്രിട്ടനിൽ രാജകുടുംബത്തിന്റെ കാവൽക്കാരായ അംഗരക്ഷകരെറോയൽ ഗാർഡ് എന്നാണ് വിളിക്കുന്നത്. കൂടുതലും പുരുഷൻമാരാണ് ഈ ജോലി ചെയ്യുന്നത്. ബ്രിട്ടീഷ് സൈന്യത്തിലെ അംഗങ്ങളെന്ന നിലയിൽ അവർക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നുണ്ട്. യൂണിഫോമിലെ റാങ്കിനെ അടിസ്ഥാനമാക്കി ശമ്പളത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും. അതായത് ഉയർന്ന റാങ്കിലുള്ള ഗാർഡുകൾ കൂടുതൽ പണം സമ്പാദിക്കുന്നു.ബ്രിട്ടീഷ് സൈന്യം യു.എസ് സൈന്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സൈനികരിൽ തന്നെയുള്ള പ്രത്യേക വിഭാഗത്തെയാണ് റോയൽ ഗാർഡുകളായി നിയമിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിൽ ചേരുന്ന എല്ലാവരും റോയൽ ഗാർഡുകളാകില്ല. ഗാർഡുകൾ 48 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണം.ചിലപ്പോൾ ദീർഘനേരം നിൽക്കേണ്ടി വരും. സാധാരണയായി രണ്ടുമണിക്കൂർ എന്നാണ് കണക്ക്. എന്നാൽ, ചിലസമയത്ത് ഇത് ആറുമണിക്കൂർ വരെ നീളാം. പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും ഇവർക്കുണ്ട്. കടുത്ത ചൂടിൽ യൂണിഫോമണിഞ്ഞ് ദീർഘനേരം നിൽക്കുന്നതിനാൽ ഗാർഡുമാർക്ക് ബോധക്ഷയം വരാനുള്ള സാധ്യത കൂടുതലാണ്. കാവൽക്കാരായിരിക്കുമ്പോൾ അവർ ചിരിക്കാനോ, സംസാരിക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ ആ ദിവസത്തെ ശമ്പളം റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും.ഇങ്ങനെയൊക്കെ കഠിനമായി ജോലി ചെയ്തിട്ടും അവർക്ക് അതിനനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം . കാരണം ഒരു സാധാരണ ബ്രിട്ടീഷ് സൈനികൻ പ്രതിവർഷം ശരാശരി 21,228 ഡോളർ സമ്പാദിക്കുന്നു. അതായത് 17.21ലക്ഷം രൂപ. എന്നാൽ, ഒരു ബ്രിട്ടീഷ് ഓഫിസർക്ക് പ്രതിവർഷം 32,1818 ഡോളറാണ് ശമ്പളം (2.60 കോടി രൂപ).രാജാവിന്റെ സ്വകാര്യ ഗാർഡുകളായ ഇവർ ബ്രിട്ടീഷ് രാജകുടുംബവുമായി മൂന്നു നൂറ്റാണ്ടിലേറെയായി ബന്ധം നില നിർത്തുന്നുണ്ട്. ചുവന്ന യൂണിഫോമിലുള്ള ഉയരവും, ശക്തവുമായ കാവൽക്കാരെ രാജ്ഞി താമസിക്കുന്ന വസതികളായ ബക്കിംഗ്ഹാം കൊട്ടാരത്തിനും , വെസ്റ്റ്മിൻസ്റ്റർ ആബിക്കും സമീപം കാണാം . പ്രാദേശിക നിവാസികൾക്ക് കാവൽക്കാർ വളരെക്കാലമായുള്ള സാധാരണ കാഴ്ചയാണെങ്കിലും വിനോദ സഞ്ചാരികൾക്കിടയിൽ ഇവർക്ക് വലിയ താൽപ്പര്യമാണ്. റോയൽ ഗാർഡിന്റെ പ്രധാന ദൗത്യം എലിസബത്ത് രാജ്ഞിയുടെയും , കുടുംബത്തിന്റെയും , സ്വത്തുക്കളുടെയും സംരക്ഷണമാണ്. ഒരു സാധാരണ ഗാർഡ്‌സ്‌മാന്റെ പ്രതിമാസ ശമ്പളം ആയിരം പൗണ്ടിൽ താഴെയാണെങ്കിലും ഈ ജോലി നേടാൻ തയ്യാറുള്ളവർ കുറവല്ല. റോയൽ ഗാർഡിന്റെ റാങ്കിലേക്ക് വരുന്നതിനു മുമ്പ് എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയും കടന്നു പോകുന്നു. അനുയോജ്യമായ പ്രായവും, 178 സെന്റീമീറ്റർ ഉയരവും ,ശാരീരിക , മാനസിക പരിശീലനങ്ങളും , മണിക്കൂറുകളോളം അനങ്ങാതെ നിൽക്കാനുള്ള കഴിവും വേണം . ഡ്യൂട്ടി സമയത്ത് അവർക്ക് പരസ്പരം സംസാരിക്കാനോ , കാലിൽ നിന്ന് കാലിലേക്ക് മാറാനോ അല്ലെങ്കിൽ അവരുടെ ആകൃതി ശരിയാക്കാനോ അവകാശമില്ല. സീസൺ പരിഗണിക്കാതെ എല്ലാവരും ആകർഷണീയമായ യൂണിഫോം ധരിക്കുന്നു . ഉയർന്ന രോമങ്ങൾ ഉള്ള തൊപ്പിക്ക് കുറഞ്ഞത് മൂന്ന് കിലോഗ്രാം ഭാരമാണുള്ളത്. ചില സൈനികർ മണിക്കൂറുകളോളം നിൽക്കാൻ കഴിയാതെ ബോധരഹിതരായ സാഹചര്യങ്ങൾ ധാരാളം ഉണ്ടാവാറുണ്ട്. അത്തരമൊരു അടിയന്തരാവസ്ഥയിൽ പോലും കൂടെയുള്ള സഹപ്രവർത്തകൻ മറ്റെയാളെ സഹായിക്കാൻ പാടില്ല കാരണം അവർ നിശ്ചലമായി നിൽക്കണം. റോയൽ ഗാർഡിലെ എല്ലാ അംഗങ്ങളും ആധുനിക യുദ്ധ സങ്കേതങ്ങളിൽ പരിശീലനം നേടിയവരാണ് .അതായത് ഒരു പാരച്യൂട്ട് ഉപയോഗിച്ച് ചാടാനും , ടാങ്ക് അല്ലെങ്കിൽ കവചിത യുദ്ധ വാഹനം ഓടിക്കാനും അവർക്ക് കഴിയും.ഈ സൈനികരിൽ ഇന്ത്യ, ആഫ്രിക്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഉണ്ട് എന്നതാണ് മറ്റൊരു കൗതുകം.ഈ ആളുകൾ മിക്കവരും അവരുടെ രാജ്യത്തെ ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളാണ്. ഈ സൈനികർക്കായി രാജകൊട്ടാരം വർഷം തോറും ഒരു ഗംഭീര റിസപ്ഷൻ ക്രമീകരിക്കാറുണ്ട്. അന്ന് ജീവിത പങ്കാളിയെ കൂട്ടി വരാൻ അനുവദിക്കുന്നു.ഇത് ചിലപ്പോൾ കാവൽക്കാരന്റെ അമ്മയോ , കാമുകിയോ , ഭാര്യയോ ആകാം. വൈകുന്നേരം ആശംസകൾ കൈമാറുന്നതിനും , ഒരു ചെറിയ സംഭാഷണത്തിനുമായി രാജ്ഞി ഓരോ ദമ്പതികളെയും വ്യക്തിപരമായി സമീപിക്കുന്നു.
എല്ലാവരും ചുവന്ന യൂണിഫോമുകളും , കരടി രോമം കൊണ്ടുള്ള ഉയർന്ന തൊപ്പികളും ധരിക്കുന്നു. കാലാൾപ്പട യൂണിഫോമിലെ പ്രധാന വ്യത്യാസങ്ങൾ ബട്ടണുകളുടെ സ്ഥാനവും , തൊപ്പിയിലെ കോക്കേഡിന്റെ നിറവുമാണ്. കാലാൾപ്പടയുടെ രോമ തൊപ്പികൾ ദീർഘനാളായി വടക്കേ അമേരിക്കയിൽ കണ്ടു വരുന്ന ഗ്രിസ്ലി കരടിയുടെ രോമങ്ങളിൽ നിന്ന് മാത്രം നിർമ്മിച്ചതാണ്. ബക്കിംഗ്ഹാം കൊട്ടാരം, വിൻഡ്‌സർ കൊട്ടാരം, സ്‌കോട്ട്‌ലൻഡിലെ ഹോളിറൂഡ് കാസിൽ, സെന്റ് ജെയിംസ് പാലസ് (ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കോടതി സേവനത്തിന്റെ ആസ്ഥാനം), കൂടാതെ ലണ്ടനിലെ ടവർ മ്യൂസിയം എന്നിവയിലെല്ലാം ഇവർ കാവൽ നിൽക്കുന്നു. ഓരോരുത്തരുടെ കയ്യിലും ഒരു ബയണറ്റും കാണും.രാത്രിയിൽ ഗാർഡ്‌മാൻമാർ അവരുടെ ആചാരപരമായ ചുവന്ന യൂണിഫോം ഒരു സാധാരണ സൈനികന്റെ യൂണിഫോമിലേക്ക് മാറ്റുന്നു.കുതിരയുള്ള കാവൽക്കാർ പകൽ സമയത്തും വൈറ്റ്ഹാൾ സ്ട്രീറ്റിലുമാണ് കാവൽ നിൽക്കുന്നത്.കുതിരയെ ഒരിടത്ത് ശാന്തമായി നിർത്താൻ വേണ്ടി ഓരോ കാവൽക്കാരനും ഓരോ മണിക്കൂറിലും പരസ്പരം മാറുന്നു . അവരുടെ കൈയ്യിൽ വാളും കാണും.ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിലുള്ള കാവൽക്കാരുടെ പരേഡ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് . രണ്ട് ഗാർഡുകളും , രണ്ട് ഓർക്കസ്ട്രകളും ഒരു മണിക്കൂറിലധികം വിനോദസഞ്ചാരികൾക്ക് മുന്നിലൂടെ മാർച്ച് ചെയ്യുന്നു . അതിലും പ്രസിദ്ധവും , ശ്രദ്ധേയവുമായ ഒരു ചടങ്ങ് ഇംഗ്ലീഷ് രാജാവിന്റെ ജന്മദിനാഘോഷമാണ്. ജൂൺ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമാണ് ഈ ചടങ്ങ് നടക്കുന്നത് . ആചാരപരമായ ഇങ്ങനെയുള്ള പ്രകടനത്തിന് പുറമേ ഗാർഡുകൾ യുദ്ധങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവർ പരിശീലനം നേടിയവരും , ആവശ്യമായ എല്ലാ കഴിവുകളും ഉള്ളവരുമാണ്. ഗ്രേറ്റ് ബ്രിട്ടൻ പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും സൈനിക പ്രവർത്തനങ്ങളിലും റോയൽ ഗാർഡിന്റെ അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്: ഉദാഹരണമായി സുയസ് കനാലിനായുള്ള യുദ്ധത്തിലും ,സദ്ദാം ഹുസൈനെതിരായ ഓപ്പറേഷനിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
ഗാർഡിൽ സ്ത്രീകളും ഉണ്ട് . പക്ഷേ നിലവിൽ ഓർക്കസ്ട്രയിൽ മാത്രമാണ് ഇവർ ഉള്ളത്. ഗാർഡ്മാർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും തൊപ്പിയില്ലാത്ത കാവൽക്കാരെ കാണാൻ കഴിയില്ല. 2012-ൽ ജതീന്ദർപാൽ സിംഗ് ഭുലാർ എന്ന ഗാർഡിന് (അദ്ദ്ദേഹം ഒരു സിഖുകാരനാണ് ) അദ്ദേഹത്തിന്റെ മതം നിർദ്ദേശിക്കുന്ന തലപ്പാവും , കൂടാതെ തൊപ്പിക്ക് പകരം താടിയും ധരിക്കാൻ അനുവദിച്ചുണ്ട്.