ബ്രിട്ടീഷ് മോഡലും ഇന്ത്യൻ ചലച്ചിത്രനടിയുമായ എമി ജാക്സൺ വിവാഹിതയായി

ബ്രിട്ടീഷ് മോഡലും ഇന്ത്യൻ ചലച്ചിത്രനടിയുമായ എമി ജാക്സൺ വിവാഹിതയായി

എഡ് വെസ്റ്റ്‌നിക് ആണ് വരൻ. തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകശ്രദ്ധ നേടിയത്. പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു.

ബ്രിട്ടീഷ് മോഡലും ചലച്ചിത്രനടിയുമായ എമി ജാക്സൺ വിവാഹിതയായി. എഡ് വെസ്റ്റ്‌നിക് ആണ് വരൻ. തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകശ്രദ്ധ നേടിയത്. പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ചു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏക് ദീവാനാ ഥാ, തങ്കമകൻ, ഐ, തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. സൂപ്പർ ഗേൾ ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ (ഇമ്ര അർദീൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമി ജാക്സണായിരുന്നു..

വിവാഹംവാർത്ത തികഞ്ഞ സന്തോഷത്തോടെയാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.ഗോസിപ് ഗേള്‍ എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ എഡ് വെസ്റ്റ്വികുമായി മൂന്ന് വര്‍ഷത്തോളമായി എമി പ്രണയത്തിലായിരുന്നു. വിവാഹത്തിലൂടെ പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയാണ് എന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് എമി ജാക്‌സണ്‍ പറഞ്ഞു.

മകനും ഇരുന്നൂറിലധികം വരുന്ന തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അമാല്‍ഫി തീരത്ത് നിന്ന് കപ്പല്‍ കയറിയ ഞങ്ങള്‍, ഫാരാഗ്ലിയോണി റോക്കുകള്‍ക്ക് പിന്നില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ പരസ്പരം സ്വന്തമായി എന്നാണ് ഫോട്ടകള്‍ക്കൊപ്പം എമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കപ്പലില്‍ മൂന്ന് ദിവസത്തെ ആഘോഷമായിരുന്നു വിവാഹം.2021 ല്‍ ആണ് എമി ജാക്‌സണും എഡ് വെസ്റ്റ്‌നികും കണ്ടുമുട്ടിയത്. 2022 ല്‍ സ്‌പെയിനിലെ സെവില്ലെയെയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് എമിയും എഡ്ഡും തങ്ങളുടെ ബന്ധം വെളിപ്പെടുത്തി. 2023 ല്‍ സ്വിറ്റ്‌സര്‍ലാന്റിലേക്കുള്ള ഒരു യാത്രയിലാണ് എഡ് എമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

മോതിരത്തിന്റെ ഇമോജിയ്‌ക്കൊപ്പം അന്ന് തന്നെ വിവാഹത്തിന്റെ സൂചനയും എമി ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇന്ന് അതിന് സ്വപ്‌നതുല്യമായ സാക്ഷാത്കാരം.ജോര്‍ജ് പനായിയാണ് എമി ജാക്‌സണിന്റെ ആദ്യ പങ്കാളി. 2015 മുതല്‍ ഇരുവരും ലിവിങ് ടുഗേദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2019 ജനുവരിയില്‍ ആണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അതേ വര്‍ഷം സെപ്റ്റംബറില്‍ മകന്‍ പിറക്കുകയും ചെയ്തു. എന്നാല്‍ 2021 ആവുമ്പോഴേക്കും ജോര്‍ജും എമിയും വേര്‍പിരിയുകയും ചെയ്യുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *