ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്നതിന് പിന്നാലെ ആഭ്യന്തര വിപണയില്‍ തിരിച്ചടി നേരിട്ട് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയിലാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ കയറ്റുമതി വര്‍ദ്ധിച്ചെങ്കിലും ആഭ്യന്തര വിപണിയിലെ തിരിച്ചടി മാരുതി സുസുക്കിയ്ക്കും കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്കും സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കി നേരിട്ടത് വില്‍പ്പനയില്‍ 8.4 ശതമാനം ഇടിവാണ്. ഇതോടെ കമ്പനിയുടെ ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന 1.43 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ്. അതേസമയം വില്‍പ്പനയില്‍ ഇടിവ് നേരിട്ട് രണ്ടാം സ്ഥാനത്തുള്ളത് ഹ്യുണ്ടായി ആണ്. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വില്‍പ്പന 49,525 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 3 ശതമാനം വില്‍പ്പന കുറവില്‍ മൂന്നാം സ്ഥാനത്തുള്ളത് ടാറ്റ മോട്ടോഴ്‌സാണ്. 44,142 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വില്‍പ്പന നടത്തിയത്. അതേസമയം നേരത്തെ ഷോറൂമുകളില്‍ വാഹനങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഷോറൂമുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ ഫാക്ടറിയില്‍ നിന്ന് ഷോറൂമിലേക്ക് അയയ്ക്കുന്ന കാറുകളുടെ എണ്ണം ക്രമാധീതമായി കുറച്ചിരുന്നു. എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ കാര്‍ വിപണി കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഏകദേശം 3.55 ലക്ഷം കാറുകളാണ് ഓഗസ്റ്റില്‍ ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 3.61 ലക്ഷം വാഹനങ്ങളാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചത്. ആഭ്യന്തര വിപണി പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മാരുതി സുസുക്കിയ്ക്കും മഹീന്ദ്രയ്ക്കും ആശ്വാസം പകരുന്നത് കയറ്റുമതിയാണ്. 5.6 ശതമാനം വര്‍ദ്ധനവോടെ മാരുതി സുസുക്കി 26,003 യൂണിറ്റ് വാഹനങ്ങളാണ് കയറ്റി അയച്ചത്.
5.6 ശതമാനം വര്‍ദ്ധനവോടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര കയറ്റി അയച്ചത് ഇക്കുറി 3,060 വാഹനങ്ങളാണ്. അതേസമയം ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും നേട്ടം കൈവരിച്ച് മുന്നേറുന്നത് ടൊയോട്ടയാണ്. 36.5 ശതമാനം വര്‍ദ്ധനവോടെ ടൊയോട്ടയുടെ കിര്‍ലോസ്‌കര്‍ എന്ന മോഡലാണ് വിപണിയില്‍ നിന്ന് നേട്ടം കൈവരിച്ചത്.