മേപ്പാടിയിൽ എട്ട് മണിക്കൂറിനിടെ സംസ്കരിച്ചത് 15 മൃതദേഹങ്ങൾ; 75 പേരെ തിരിച്ചറിഞ്ഞു

മേപ്പാടിയിൽ എട്ട് മണിക്കൂറിനിടെ സംസ്കരിച്ചത് 15 മൃതദേഹങ്ങൾ; 75 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വീടുകൾ നിന്നിടത്ത് അടിഞ്ഞിരിക്കുന്ന ചളിയും വെള്ളവും നീക്കുമ്പോൾ ലഭിക്കുന്നത് മൃതദേഹങ്ങൾ, മേൽക്കൂര തകർന്ന വീടുകൾക്കുള്ളിലേക്ക് രക്ഷാപ്രവർത്തകരെത്തുമ്പോൾ കാണുന്നത് ജീവനറ്റ ശരീരങ്ങൾ, അക്ഷരാർഥത്തിൽ കരളലിയിക്കുന്ന കാഴ്ചയാണ് മുണ്ടക്കൈയിലേത്. മരണസംഖ്യ 150ലേക്ക് അടുക്കുമ്പോൾ ഇതുവരെ തിരിച്ചറിഞ്ഞത് 75 മൃതദേഹങ്ങളാണ്. അത്രത്തോളം ശരീരങ്ങൾ ഇനി…
പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുതൽ ഉപകരണങ്ങൾ വേണമെന്ന് വിലയിരുത്തൽ

പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുതൽ ഉപകരണങ്ങൾ വേണമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം കഴിഞ്ഞു. മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്.…
പ്രണയം നടിച്ച് പീഡനം, ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

പ്രണയം നടിച്ച് പീഡനം, ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും വിധിച്ചു. ചെറായി തൊണ്ടിത്തറയില്‍ കൃഷ്ണരാജിനാണ് (36) തൃശൂര്‍ അതിവേഗ പോക്‌സോ കോടതി…
രക്ഷാദൗത്യം തുടങ്ങി സൈന്യം, മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി

രക്ഷാദൗത്യം തുടങ്ങി സൈന്യം, മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി

മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയർ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയൻ. ഇവരുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവർ ചൂരൽമലയിലെത്തി.രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ്. ആദ്യ ബാച്ച്…
രക്ഷകരായി വായുസേന; സാഹസികമായി ദുരന്തഭൂമിയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു

രക്ഷകരായി വായുസേന; സാഹസികമായി ദുരന്തഭൂമിയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു

ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സിന്റെ രക്ഷാകരം. രക്ഷാപ്രവർത്തനത്തിനായി വയനാട് വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അം​ഗ സംഘം അൽപ സമയത്തിനകം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടവരെ…
48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ…
പെയ്തത് 572 മില്ലിമീറ്റര്‍ മഴ, ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

പെയ്തത് 572 മില്ലിമീറ്റര്‍ മഴ, ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഹൃദയഭേദകമായ ദുരന്തത്തില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റ 128 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ…
അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന വിലക്ക്

അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന വിലക്ക്

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ കാസര്‍ഗോഡ്…
വന്ദേ ഭാരത് വൈകും; പാളത്തിൽ വെള്ളം കുത്തിയൊഴുകുന്നു; നിരവധി ട്രെയിനുകൾ റദ്ദാക്കി

വന്ദേ ഭാരത് വൈകും; പാളത്തിൽ വെള്ളം കുത്തിയൊഴുകുന്നു; നിരവധി ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾ മൂലം വന്ദേ ഭാരത് സർവ്വീസ് ഇന്ന് വൈകിയോടും. ഇന്ന് ഉച്ച കഴിഞ്ഞ് 4.05നു തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്സ്‌ വൈകുന്നേരം 6.00 മണിക്കേ പുറപ്പെടുകയുള്ളൂ…
ദുരന്തബാധിതരെ സഹായിക്കണം, ദുരിതാശ്വാസനിധി തുറന്നു; ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി

ദുരന്തബാധിതരെ സഹായിക്കണം, ദുരിതാശ്വാസനിധി തുറന്നു; ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമായ മഴയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും…