ഫാബ് ഫോറിൽ ഏറ്റവും മികച്ചത് അയാളാണ്, അവന്റെ വാലിൽ കെട്ടാനുള്ള യോഗ്യത ബാക്കി ഉള്ളവർക്ക് ഇല്ല: ആകാശ് ചോപ്ര

ഫാബ് ഫോറിൽ ഏറ്റവും മികച്ചത് അയാളാണ്, അവന്റെ വാലിൽ കെട്ടാനുള്ള യോഗ്യത ബാക്കി ഉള്ളവർക്ക് ഇല്ല: ആകാശ് ചോപ്ര

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരെ കുറിച്ച് ആകാശ് ചോപ്ര സംസാരിച്ചു. ആധുനിക യുഗത്തിൽ ടെസ്റ്റ് ഫോർമാറ്റിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ചത് ജോ റൂട്ടാണോ എന്നതിനെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ൻ വില്യംസൺ എന്നിവരുമായി അദ്ദേഹം റൂട്ടിന്റെ കണക്കുകളെ താരതമ്യം ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിൽ നിന്ന് 116.67 ശരാശരിയിൽ റൂട്ട് 350 റൺസ് നേടിയിട്ടുണ്ട്. താരത്തെ പിടിച്ചുകെട്ടാൻ ആൾ ഇല്ല എന്ന അർത്ഥത്തിലാണ് ഇപ്പോൾ റൂട്ട് മുന്നേറുന്നത്. “റൂട്ട് അവിശ്വസനീയമായ കളിക്കാരനാണ്. 34 ടെസ്റ്റ് സെഞ്ചുറികൾ നേടിയ അദ്ദേഹം തൻ്റെ എതിരാളികളേക്കാൾ മുന്നിലാണ്. ഫാബ് ഫോറിൽ അൽപ്പം മുന്നിലാണ് അദ്ദേഹം. ആധുനിക യുഗത്തിലെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചത് അവനാണോ? എല്ലാവരും അസാമാന്യമായ യാത്ര നടത്തുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ അതിനുശേഷം റൂട്ട് എല്ലാവരെയും പിന്നിലാക്കി,” ആകാശ് ചോപ്ര പറഞ്ഞു.

അർധസെഞ്ചുറികളുടെ എണ്ണത്തിൽ റൂട്ട് മുന്നിൽ ആണെങ്കിലും സെഞ്ചുറികളുടെ കാര്യത്തിൽ നാല് ബാറ്റർമാർ തുല്യനിലയിലാണെന്ന് മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓപ്പണർ പറഞ്ഞു.”ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള വ്യക്തിയാണ് ജോ റൂട്ട്. 145 ടെസ്റ്റുകളിൽ നിന്ന് 34 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 113 ടെസ്റ്റിൽ 29 റൺസാണ് വിരാട് കോഹ്‌ലിക്കുള്ളത്. 100 ടെസ്റ്റിൽ 32 സെഞ്ചുറികളാണ് കെയ്ൻ വില്യംസണിൻ്റേത്. 109 ടെസ്റ്റുകൾ കളിച്ചിട്ടുള്ള സ്റ്റീവ് സ്മിത്ത് 32 സെഞ്ചുറികളും നേടിയിട്ടുണ്ട്.”

ജോ റൂട്ട് അർധസെഞ്ച്വറികളിൽ മുന്നിലാണ്. 64 അർധസെഞ്ചുറികളും അദ്ദേഹത്തിനുണ്ട്. വിരാട് 30, കെയ്ൻ 34, സ്മിത്ത് 41 എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കണക്കുകൾ. ഹോം സാഹചര്യങ്ങളിൽ വില്യംസൺ ബാക്കിയുള്ളവരേക്കാൾ മുന്നിൽ ആണെന്നും ചോപ്ര ഓർമിപ്പിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *