ജാവദേക്കർ വിവാദം കാരണമായി, ഇപി ജയരാജൻ സ്ഥാനം ഒഴിഞ്ഞു; മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

ജാവദേക്കർ വിവാദം കാരണമായി, ഇപി ജയരാജൻ സ്ഥാനം ഒഴിഞ്ഞു; മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫ് കൺവീനർ സ്ഥാനം ഇപി ജയരാജൻ ഒഴിഞ്ഞുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളും മറ്റുമാണ് കാരണമെന്നും ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണനാണ് പകരം ചുമതല നൽകിയിരിക്കുന്നതെന്നും എം വി ഗോവിന്ദൻ അറിയിച്ചു. അതേസമയം കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ഇപി ജയരാജനെതിരായ നടപടി സംഘടനാ നടപടിയല്ലെന്നും എം വി ഗോവിന്ദൻ അറിയിച്ചു. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റിയംഗമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനമെന്നും എംവി ഗോവിധാൻ പറഞ്ഞു.ഇ പി ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പികെ ശശിയെ പാർട്ടി ഒഴിവാക്കി. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാരിൻ്റെ ഭാഗമായുള്ള പദവിയാണെന്നും എംവി ഗോവിന്ദൻ അറിയിച്ചു.അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും രാജിവെച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ അറിയിച്ചു. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *