നവംബറില്‍ ആരംഭിക്കുന്ന 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഋഷഭ് പന്തിനെ മറികടക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി.
പന്തിന് എതിരാളികളില്‍ നിന്ന് കളി പിടിച്ചുവാങ്ങാന്‍ കഴിയുമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ സമ്മതിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീം ആ 26 കാരന്റെ നീക്കങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഓസ്ട്രേലിയയില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ഉണ്ട്. എല്ലാ ടീമിലും ഒന്നോ രണ്ടോ കളിക്കാര്‍ ഉണ്ട്. അവര്‍ ആക്രമണകാരികളാകുമെന്ന് നിങ്ങള്‍ക്കറിയാം. ഋഷഭ് പന്തിനെപ്പോലെ ഒരു കളി കളിച്ചേക്കാം.
റിവേഴ്‌സ് സ്ലാപ്പ്, അത് അവിശ്വസനീയമായ ഒരു ഷോട്ടാണ്. അത് അവന്‍ ആരാണെന്നതിന്റെ ഒരു ഭാഗം മാത്രമാണ്. കഴിഞ്ഞ രണ്ട് പരമ്പരകളിലും വലിയ സ്വാധീനം ചെലുത്തിയ താരമാണ് അദ്ദേഹം. ഞങ്ങള്‍ അവനെ നിശബ്ദനാക്കാന്‍ ശ്രമിക്കും- കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.