ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം

ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം

ഇത്തരം ചിന്തകൾ ദൈനംദിന പ്രവർത്തനങ്ങളെ ആദ്യം ബാധിക്കില്ലെങ്കിലും മൂന്ന് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങാമെന്നും ​ഗവേഷകർ പറയുന്നു

ജീവിതത്തിന് ലക്ഷ്യമില്ലെന്ന് തോന്നൽ പ്രായമാകുന്നവരിൽ ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാകാമെന്ന് പഠനം. പ്രായമായതോടെ വ്യക്തി​ഗത വളർച്ചയ്ക്കുള്ള അവസരങ്ങൾ കുറവാണെന്ന തോന്നലും ജീവിതത്തിന് ലക്ഷ്യമില്ലെന്ന ചിന്തയും തുടങ്ങിയ നേരിയ വൈജ്ഞാനിക വൈകല്യം പിന്നീട് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് ചൈനയിലെ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ ആൻ്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഇത്തരം ചിന്തകൾ ദൈനംദിന പ്രവർത്തനങ്ങളെ ആദ്യം ബാധിക്കില്ലെങ്കിലും മൂന്ന് മുതൽ ആറ് വർഷങ്ങൾക്കുള്ളിൽ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങാമെന്നും ​ഗവേഷകർ പറയുന്നു. മാനസിക ക്ഷേമം മാസ്തിഷ്ക വാർദ്ധക്യം, ഡിമെൻഷ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും മാനസിക ക്ഷേമത്തിന്റെ ഒരു പ്രധാന ഭാ​ഗം ജീവിതത്തിലെ ലക്ഷ്യബോധവുമായി കൂടിക്കലർന്നിരിക്കുന്നുവെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. പത്ത് വർഷമെടുത്താണ് പഠനം പൂർത്തിയാക്കിയത്. ശരാശരി 80 ഓളം പ്രായമുള്ള 910 പേരിൽ നടത്തിയ പഠനത്തിൽ അവരുടെ മസ്തിഷ്ക പ്രവർത്തനം, അറിവ്, മനഃശാസ്ത്രപരമായ ക്ഷേമം എന്നിവ വാർഷിക പരിശോധനങ്ങൾക്ക് വിധേയമാക്കി. പഠനത്തിന് വിധേയരായവരിൽ മൂന്നിലൊന്ന് ഭാ​ഗം ആളുകൾ (265) പേർക്ക് നേരിയ വൈജ്ഞാനിക വൈകല്യമുണ്ടായതായി കണ്ടെത്തി. അവരിൽ മൂന്നിലൊന്ന് ആളുകളിൽ (89) പിന്നീട് ഡിമെൻഷ്യ വികസിച്ചതായും കണ്ടെത്തിയതായി ന്യൂറോളജി ന്യൂറോ സർജറി ആൻഡ് സൈക്യാട്രി ജേണലിൽ പറയുന്നു. പഠനം നടത്തിയവരിൽ 75 ശതമാനത്തിലധികവും സ്ത്രീകളായിരുന്നു. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിൽ കുറഞ്ഞ മാനസിക ക്ഷേമത്തിനും ശരീരഭാരം കുറയാനും സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *