നാനും റൗഡി താൻ എന്ന സിനിമയുടെ പരാജയത്തിന് കാരണം നയൻതാരയും ഭർത്താവ് വിഘ്നേഷുമെന്ന് ആരോപിച്ച് തമിഴ് നടൻ ധനുഷ്. ഇരുവരുടെയും പ്രണയം കാരണമാണെന്ന് ആ സിനിമ പരാജയമായതെന്നും ധനുഷ് പറയുന്നു. അതേസമയം സിനിമയുടെ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിക്ക് ഉപയോഗിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ ധനുഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷപരാമർശങ്ങൾ ഉള്ളത്. നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. 4 കോടി ബജറ്റിൽ ആണ് സിനിമ തുടങ്ങിയതെന്നും നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകിയെന്നും ധനുഷ് പറയുന്നു.
സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതുകാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയായില്ലെന്ന ആരോപണവും ധനുഷ് ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ഇരുവരുടെയും വിവാഹ ഡോക്യുമെന്‍ററിക്കായി സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടുവെന്നും ധനുഷ് ആരോപിച്ചു. ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് കമ്പനി മറുപടി നൽകിയെന്നും ആവശ്യം നിരസിച്ചപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.