ഡോക്ടർ / അദ്ധ്യാപക സിറ്റിക്കർ എന്നല്ല ഒരു സ്റ്റിക്കറും വാഹനത്തിൽ പാടില്ല എന്നാണ് നിയമം. അലോയ് വീലുകൾ, ബുൾബാറുകൾ, സ്റ്റിക്കറുകൾ… കുഴപ്പമുണ്ടാകില്ല എന്നു കരുതി വാഹനത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ പിഴയുടെ രൂപത്തിൽ നമ്മുടെ കീശയിലെ പണം ചോർത്തും.
ഇല്ലെന്നാകും സാധാരണക്കാരന്റെ പൊതുവാദം.എന്നാൽ അത് നിയമവിരുദ്ധമാണ്.പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഡോക്ടർ / അദ്ധ്യാപക സിറ്റിക്കർ എന്നല്ല ഒരു സ്റ്റിക്കറും വാഹനത്തിൽ പാടില്ല എന്നാണ് നിയമം. അലോയ് വീലുകൾ, ബുൾബാറുകൾ, സ്റ്റിക്കറുകൾ… കുഴപ്പമുണ്ടാകില്ല എന്നു കരുതി വാഹനത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ പിഴയുടെ രൂപത്തിൽ നമ്മുടെ കീശയിലെ പണം ചോർത്തും. മാറ്റങ്ങൾ വരുത്തിയ വാഹന ഉടമകളിൽ നിന്ന് മോട്ടർവാഹന വകുപ്പ് കനത്ത പിഴയാണ് ഈടാക്കുന്നത്. സ്റ്റിക്കർ പതിക്കുന്നതുവരെ നിയമവിരുദ്ധമാണെന്നത് പുതിയ കാര്യമല്ല. പക്ഷേ കോവിഡ് കാലത്ത് കർശനമായി മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്.അന്യസംസ്ഥാനങ്ങളും , മറ്റു രാജ്യങ്ങളും സുരക്ഷിതമായ മോഡിഫിക്കേഷൻ അനുവദിക്കുമ്പോൾ നമുക്ക് മാത്രമാണ് ഈ നിയമം. ടാക്സും, ജിഎസ്ടിയും അടക്കം നൽകി പുതിയൊരു അലോയ് വീലോ, വലുപ്പം കൂടിയ ടയറോ വാഹനത്തിൽ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. അപ്പോൾ ഇതൊക്കെ വിൽക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നതാണ് മറുവാദം. വാഹനത്തിൽ സൺഫീലിം ഓട്ടിക്കാൻ സാധിക്കില്ല പക്ഷേ വാഹന നിർമാതാക്കൾ നൽകുന്ന ടിന്‌ഡഡ് ഗ്ലാസാണെങ്കിൽ അതു നിയമ വിധേയം. മോഡിഫിക്കേഷൻ നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധിയെ ചുവടുപിടിച്ചാണ് മോട്ടർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്. എന്നാൽ നിയമവിധേയമായി വിൽക്കുന്ന ഘടകങ്ങൾ വാഹനങ്ങൾ വാങ്ങി ഫിറ്റ് ചെയ്താൽ നിയമ വിരുദ്ധം. വാഹനത്തിന്റെ സുരക്ഷയ്ക്കും, സ്റ്റബിലിറ്റിക്കും കുഴപ്പം വരാത്ത വാഹന മോഡിഫിക്കേഷന് എന്തുകുഴപ്പമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മോഡിഫിക്കേഷനുകളും, അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തു കൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല. അപ്ഗ്രഡേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും നിർമാതാക്കൾ നല്ല നിലവാരത്തിൽ നിർമിക്കുന്നതും, വിപണിയിൽ വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളതുമാണ്. എന്നാൽ അത് വാങ്ങി വാഹനത്തിൽ വയ്ക്കുമ്പോൾ കുറ്റകരമാകുന്നു.ഒരേ വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ (വെഹിക്കിൾ മോഡിഫിക്കേഷനുകൾ) ഇവിടെ കുറ്റകരമാണ്.അതുകൊണ്ടുതന്നെ നമ്മുടെ മോട്ടോർ വെഹിക്കിൾ നിയമത്തിന് കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണ്.