
ഡ്രാക്കുള സുധീർ അവസരങ്ങൾ തേടി പോകാത്തതായിരിക്കണം, ഇല്ലെങ്കിൽ ഒറ്റനോട്ടത്തിൽ അയാൾ അഹങ്കാരി എന്ന തോന്നൽ ആയിരിക്കാം അദ്ദേഹം മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ പിന്നോക്കം പോയതിന് കാരണം.

ജോഷി സാർ തുടങ്ങി ഒരുപാട് പ്രമുഖ സംവിധായകരുടെ സിനിമകളിലൂടെ അന്യ ഭാഷാ ചിത്രംങ്ങളടക്കം നൂറോളം സിനിമയിൽ മികച്ച വേഷങ്ങൾ തകർത്താടിയ ഒരു നടനാണ് സുധീർ.കിട്ടുന്ന വേഷങ്ങൾ വളരെ പക്വതയോടെയും വ്യത്യസ്ഥതയുടെയും തകർത്താടുന്ന നടൻ! മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടാകാം പിന്നോക്കം നിന്നു പോയത്എന്ന് തോന്നുന്നു .സീരിയലിൽ തുടങ്ങി സിനിമയിൽ വരെ ഞങ്ങൾ തമ്മിൽ ഉദ്ദേശം 20 വർഷത്തെ സൗഹൃദമാണ്. ഇപ്പോൾ ഞാൻ ഇത് ഓർത്ത് എഴുതാൻ ഒരു കാരണമുണ്ട്,
ഒമർ ലുലു സംവിധാനം ചെയ്‌ത ബാഡ് ബോയ്സ് ലൊക്കേഷനിൽ ക്ലൈമാക്സ് ഷൂട്ട് നടക്കുന്നു. രാത്രിയാണ് ക്ലൈമാക്സ് ഫൈറ്റ്, ഫൈറ്റ് ഞാനും വേറെ ഒരു മാസ്റ്ററുമാണ് എടുത്തത്,(ഈ സിനിമയിൽ 3 ഫൈറ്റും, 2 വെഹിക്കിൾ സ്വീക്കൻസും ഞാൻ ആണ് ചെയ്തിരിക്കുന്നത് )

അവസാന ദിവസം സിനിമയുടെ കൺട്രോളർ ഇഖ്ബാൽ പാനായിക്കുളം വിളിച്ചുപറഞ്ഞു 12 ഓളം ഫൈറ്റേഴ്സ് വേണമെന്നാണ് ഒമർ ലുലു പറഞ്ഞിരിക്കുന്നത് എന്ന്.ഞാനും ഫൈറ്റേഴ്സും വൈകീട്ട് നാലുമണിക്ക് തന്നെ ലൊക്കേഷനിൽ എത്തി,സംവിധായകനുമായി എടുക്കേണ്ട ഷോട്ടുകളെ കുറിച്ചു ചർച്ചകൾ നടത്തി, ഇനി ബാക്കി എടുക്കേണ്ടത് മൊട്ട രാജേന്ദ്രന്റെയും, ബാബു ആന്റണി,ഡ്രാക്കുള സുധീറിന്റെയും പോഷനുകളാണ്.രാത്രി 2 മണിക്ക് ആ പോഷൻസ് എല്ലാം എടുത്തു തീർക്കുകയും വേണം കാരണം അതോടുകൂടി ബാഡ് ബോയ്സ് സിനിമയുടെ ഷൂട്ടിംഗ് മൊത്തത്തിൽ തീർത്ത് പേക്കപ്പ് ചെയ്യണം എന്നാണ് പ്രൊഡക്ഷനിൽ നിന്നും പറഞ്ഞിരിക്കുന്നത്.
കൃത്യം ആറുമണിക്ക് തന്നെ മോട്ട രാജേന്ദ്രനും ബാബു ആന്റണിയും സുധീറും ലൊക്കേഷൻ എത്തി. ഞാൻ അവരുമായി എടുക്കേണ്ട ആക്ഷൻ സീക്വന്‍സുകളെ കുറിച്ചു ഒരു ധാരണയും നൽകി.
DOP ആൽബിയും ഞാനും ആദ്യം ഒരു ജിബ് ഷോട്ട് വെച്ച് നല്ല മഴയിൽ ആരംഭിച്ചു.ഒരു യുവത്വത്തിന്റെ തിളപ്പോടെ ബാബു ആന്റണി മഴ നനഞ്ഞു ഫൈറ്റ് നടക്കുന്നു, പെട്ടെന്ന് ഞാൻ സമയം നോക്കിയപ്പോൾ ആണ് ഓർത്തത് രണ്ടു മണി ആകാൻ ഇനി കുറഞ്ഞ സമയമേ ബാക്കിയുള്ളൂ.തിരിഞ്ഞു നോക്കിയപ്പോൾ ആറുമണിക്ക് മേക്കപ്പിട്ട സുധീർ ഒരു കസേരയിൽ ഈ ഫൈറ്റ്കണ്ട് കൊണ്ടിരിക്കുകയാണ്.
ഞാൻ ഓടിച്ചെന്ന് പറഞ്ഞു സുധീർ ബായ് ഷെമിക്കണം ഒന്ന് ഫ്രഷ് ആയിക്കോ നമുക്ക് ഉടനെ എടുത്തേക്കാം എന്ന്.

സുധീർ ഒരു ചെറു ചിരിയോടെ വാച്ചിൽ നോക്കിയിട്ട് എന്നെ ഒന്ന് നോക്കി.ആനോട്ടത്തിന് ഒരു അർത്ഥം ഉണ്ടായിരിന്നു!!!!!!!.ഷൂട്ട് പാക്ക്അപ്പ് ചെയ്യാൻ ഇനി കുറഞ്ഞ സമയം കൂടി ഒള്ളൂ ഇതിനിടയിൽ ഇനി എന്ത് ചെയ്യാൻ പറ്റും എന്നായിരുന്നു ആനോട്ടത്തിന്റ അർത്ഥം എന്ന് മനസിലായി എനിക്ക്.ബാഡ് ബോയ്സിൽ അത്ര പെട്ടെന്ന് അടിച്ചു ഒതുക്കി തീർക്കാൻ പറ്റുന്ന ഒരു ക്യാരക്ടർ അല്ല സുധീർ ചെയ്യുന്നത് എന്നും എനിക്കറിയാം.രണ്ടും കല്പ്പിച്ചു ഞാൻ ഒരു എഴു ഫൈറ്റേഴ്സിനെ വിളിച്ചു ഷോട്ടുകൾ വിശദീകരിച്ചു! നേരെ സുധീർ ജിയോട് പറഞ്ഞു!!!!!
സുധീർ ബായ്,,,,,, ഈ സ്വീക്കൻസ് ഞാൻ കോരിയൊഗ്രാഫ് ചെയ്യുന്നില്ല എഴു ഫൈറ്റേഴ്സിനെ ഞാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട് അവരെ അങ്ങ് തരും അത് എനിക്ക് വെറി പിടിച്ച് നിൽക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് ഇരയെ തരുന്ന പോലെയാണ് ഞാൻ അവരെ താങ്കളുടെ മുന്നിലേക്ക് തരുന്നത്.അവർ എങ്ങോട്ടാണ് അടിക്കുന്നത് എന്ന് സുധീർ ഭായിക്കും അറിയില്ല സുധീർ ഭായ് ചെയ്യാൻ പോകുന്ന എന്താണെന്ന് അവർക്ക് അറിയില്ല!ഒന്നും ആലോചിച്ചില്ല സുധീർ എന്ന നടൻ നേരെ ഗോതയിലേക്ക് ഇറങ്ങുന്നു!!!
ആൽബി റേഡിയല്ലേ എന്നൊരു ചോദ്യം.
രണ്ട് അങ്കിളുകളിൽ രണ്ട് ക്യാമറയും റെഡി.
സ്റ്റാർട്ട് റൈൻ!
റോൾ ക്യാമറ!
സാർ ആക്ഷൻ…….
ഷോട്ട് കണ്ട ഞാൻ ശെരിക്കും പേടിച്ചുപോയി പ്ലാനിങ് ഇല്ലാത്തതിനാൽ ഏതെങ്കിലും ഒരു ഒരു ഫൈറ്റേഴ്സിന്റെ കൈ ആർട്ടിസ്റ്റിന്റെ ശരീരത്തിൽ പതിക്കുമോ എന്നുള്ള ഒരു പേടിയായിരുന്നു എനിക്ക്! ഈശ്വരാനുഗ്രഹം എന്ന് തന്നെ പറയാം ഒരു പോറൽ പോലും ഏൽക്കാതെ 7 ഫൈറ്റേഴ്സും എക്സ്പെഷ്യലി സുധീർ ജിയും സുരക്ഷിതർ.ദൈവത്തിനുനന്ദിപറയുന്നതിനോടൊപ്പം കട്ടും പറഞ്ഞു.ഷോട്ട് രണ്ട് ക്യാമ്മിലും ഞങ്ങൾ പ്ലേ ബാക് കണ്ടു.പ്ലേ ബാക് കണ്ടവരുടെ തൃപ്തിയാർന്നമുഖം.ഞാനും ഓമർലുലുവും സുധീർ നു കൈകൊടുക്കാൻ ആളെ നോക്കിയപ്പോൾ സുധീറിനെ കാണുന്നില്ല.

പ്ലേ ബാക്ക് കണ്ട സുധീർ കൂടെ ഫൈറ്റ് ചെയ്ത ഫൈറ്റേഴ്സിനെ മഴയിലും, ചെളിയിലും അഴുക്കുപുരണ്ട ആ ശരീരത്തോടെ കെട്ടിപിടിച്ചു മക്കളെ നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന് അന്വേഷിക്കുന്നത് കണ്ടപ്പോൾ ക്രൂരനായ ഒരു വില്ലന്റെ കൊച്ചു മനസ്സിനെയാണ് ഞങ്ങൾ അവിടെ സുധീറിലൂടെ കണ്ടത്. ഇനിയും വലിയ വലിയ വേഷങ്ങൾ താങ്കൾക്കായ് മലയാള സിനിമ കാത്തിരിക്കും, അത് സംഭവിക്കട്ടെ എന്ന് ഉള്ള് കൊണ്ട് പ്രാർത്ഥിക്കുമ്പോൾ ഓണം തിയേറ്റർ ഇളക്കിമറിക്കാൻ ABAAM മൂവീസിന്റെ ബാഡ് ബോയ്സിന്റെ സംവിധായകൻ ഒമർ ലുലുവിന്റെ പേക്കപ്പ് എന്നുള്ള ശബ്ദവും കേട്ടു സിനിമയ്ക്കുവേണ്ടി പെയ്തുകൊണ്ടിരിക്കുന്ന മഴയും നിലച്ചു.