ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ല.
ഏഴ് സീറ്റുള്ള വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ
തീരുമാനം. നിലവില്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്റേര്‍ഡ് പ്രകാരമുള്ള ഘടകങ്ങളാണ് ഉപയോഗിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ സ്റ്റാന്റേര്‍ഡിലുള്ള സീറ്റ് ബെല്‍റ്റുകളും ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. നിര്‍മ്മാണ വേളയില്‍ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.