‘തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം’; ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

‘തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം’; ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് കൊച്ചി സ്വദേശിയായ യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിൽ പറയുന്നു.

ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം.

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *