“ഒന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു”; എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ

“ഒന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു”; എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫെറിൽ ബ്രസീലിയൻ താരമായ എൻഡറിക്കിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ടീമിൽ ഗംഭീര പ്രകടനമാണ് താരം നടത്തി വരുന്നതും. റയലിന് വേണ്ടി ആകെ മൂന്നു ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അരങ്ങേറ്റ മത്സരത്തിലും ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ലില്ലിക്കെതിരെ തുടക്കത്തിൽ എൻഡ്രിക്ക് കളിച്ചിരുന്നു. എന്നാൽ മോശമായ പ്രകടനമാണ് അദ്ദേഹം നടത്തിയത്.

ലില്ലിക്കെതിരെ ഉള്ള മത്സരത്തിൽ തോൽവി ഏറ്റ് വാങ്ങിയത് കൊണ്ട് തന്നെ അദ്ദേഹത്തിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വരികയാണ്. എന്നാൽ അവയൊന്നും അദ്ദേഹം വകവെക്കുന്നില്ല എന്നാണ് പറയുന്നത്. ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെ.

എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ:

“ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. നിങ്ങൾ ഒരു ഗോൾ നേടിക്കഴിഞ്ഞാൽ എല്ലാവരും വളരെയധികം ആവേശഭരിതരാകും. പക്ഷേ നിങ്ങൾ ഒരു മത്സരത്തിൽ പരാജയപ്പെട്ടു കഴിഞ്ഞാൽ അവർ തന്നെ നിങ്ങളെ തള്ളി താഴെയിടും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. മുമ്പ് ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. പാൽമിറാസിൽ വെച്ച് ഇത് ഞാൻ അനുഭവിച്ചതാണ്.ഇതൊന്നും കാണാതിരിക്കാനാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഇതൊന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു “എൻഡ്രിക്ക് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന സീസണിൽ റയൽ മികച്ച പ്രകടനങ്ങൾ തുടക്കത്തിൽ കാഴ്ച്ച വെച്ചെങ്കിലും ഇന്നലത്തെ മത്സരത്തിൽ തോൽവി ഏറ്റ് വാങ്ങിയത് റയലിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് മാർക്ക് ആണ് ലഭിച്ചത്. ഈ സീസണിൽ ഇതിനോടകം തന്നെ മൂന്ന് സമനിലകളും ഒരു തോൽവിയും റയൽ മാഡ്രിഡ് വഴങ്ങി കഴിഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് കാർലോ ആഞ്ചലോട്ടി റയലിനെ പൂർണ്ണമികവിലെത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *