ഓരോ വ്യക്തികൾക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശം, സ്വത്തവകാശം, വോട്ടവകാശം എന്നിങ്ങനെ പലവിധത്തിൽ അവരെ സംരക്ഷിക്കുന്ന മനുഷ്യാവകാശങ്ങളുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഇപ്പോഴും ലിംഗ വിവേചനത്തിൻ്റെ ഇരകളാണ്.
എന്നാൽ ലോകബാങ്കിൻ്റെ സമീപകാല റിപ്പോർട്ട് ആയ വുമൺ, ബിസിനസ്, നിയമം 2023 അനുസരിച്ച് ആഗോളതലത്തിൽ ചില രാജ്യങ്ങൾ സ്ത്രീകൾക്ക് സമഗ്രമായ നിയമ പരിരക്ഷ നൽകുന്നുണ്ട്. 14 രാജ്യങ്ങൾ മാത്രമാണ് ഈ പരിരക്ഷ നൽകുന്നത്. സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്ന ചില രാജ്യങ്ങൾ നമ്മുടെ ലോകത്തുണ്ട്. ബെൽജിയം, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.
1. ബെൽജിയം
സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിൽ ബെൽജിയം ആണ് മുൻപന്തിയിൽ നിൽക്കുന്ന ഒരേയൊരു രാജ്യം. വോട്ടവകാശം മുതൽ തുല്യ തൊഴിലവസരങ്ങൾ വരെ രാജ്യം സ്ത്രീകൾക്ക് നൽകുന്ന തുല്യ അവകാശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
2. ഫ്രാൻസ്
സമഗ്രമായ വോട്ടവകാശവും സ്ത്രീകൾക്ക് തുല്യ തൊഴിലവസരങ്ങളും ഉൾപ്പെടെയുള്ള ശക്തമായ ലിംഗസമത്വ നടപടികൾക്ക് ഫ്രാൻസും അംഗീകാരം നേടിയിട്ടുണ്ട്.
3. ഡെന്മാർക്ക്
ഉദാരമായ രക്ഷാകർതൃ അവധിയും ഉയർന്ന സ്ത്രീ തൊഴിലാളി പങ്കാളിത്തവും വാഗ്ദാനം ചെയ്യുന്ന ലിംഗസമത്വത്തിൽ ഡെൻമാർക്കും മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യമാണ്.
4. ലാത്വിയ
സ്ത്രീകൾ രാഷ്ട്രീയത്തിൽ ഗണ്യമായ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ലാത്വിയ. യൂറോപ്യൻ യൂണിയനിലെ പാർലമെൻ്റിൽ ഏറ്റവും ഉയർന്ന ശതമാനം സ്ത്രീകൾ അംഗങ്ങളായുള്ള രാജ്യമാണ് ലാത്വിയ.
5. ലക്സംബർഗ്
ജുഡീഷ്യറി, കോർപ്പറേറ്റ് മേഖലകൾ ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് ഗണ്യമായ പ്രാതിനിധ്യമുള്ള ഒരു രാജ്യമാണ് ലക്സംബർഗ്.
6. സ്വീഡൻ
ലിംഗസമത്വം ആഴത്തിൽ വേരൂന്നിയ ഒരു സമൂഹമാണ് സ്വീഡനിൽ നമുക്ക് കാണാൻ സാധിക്കുക. ‘ഡാഡി ക്വാട്ട’ ഉപയോഗിച്ച്, രക്ഷാകർതൃ അവധിയിൽ പിതാക്കന്മാർക്ക് ഒരു പങ്ക് ഉറപ്പാക്കുകയും കുട്ടികളെ വളർത്തുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടാൻ ഈ രാജ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
7. ഐസ്ലാൻഡ്
വിഗ്ഡിസ് ഫിൻബോഗഡോട്ടിർ എന്ന വനിതാ പ്രസിഡൻ്റിനെ തിരഞ്ഞെടുത്ത ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഐസ്‌ലാൻഡ്. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും ഈ രാജ്യം മുൻപന്തിയിൽ തന്നെയാണ് ഉള്ളത്.
8. കാനഡ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഒരു ദേശീയ തന്ത്രം സൃഷ്ടിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു രാജ്യമാണ് കാനഡ.
9. പോർച്ചുഗൽ
കോർപ്പറേറ്റ് ബോർഡുകളിൽ 50% സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കുകയും 180 ദിവസത്തെ രക്ഷാകർതൃ അവധി പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പോർച്ചുഗൽ. ഇവകൂടാതെ ചില സർക്കാർ പരിപാടികളിലൂടെ സ്ത്രീ സംരംഭകരെ രാജ്യം പിന്തുണയ്ക്കുകയും ചെയ്യുന്നു.
10. അയർലൻഡ്
26 ആഴ്ച വരെ അവധി നൽകുന്ന ‘പാരൻ്റൽ ലീവ് ആക്റ്റ്’ ലൂടെയാണ് അയർലണ്ടിൽ ലിംഗസമത്വത്തെ പിന്തുണയ്ക്കുന്നത്.