രാജ്യത്ത് ഏറെ പ്രചാരമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നേടി ബജാജ് ഓട്ടോ. 25,000ല്‍ ഏറെ യൂണിറ്റുകള്‍ വിറ്റഴിച്ചാണ് സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ബജാജ് ഓട്ടോ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കമ്പനിയുടെ വിതരണം വിപുലീകരിച്ചതും ഇലക്ട്രിക് ത്രീ വീലറുകളുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കമ്പനിയ്ക്ക് വില്‍പ്പനയില്‍ മുന്നേറ്റമുണ്ടായത്. സെപ്റ്റംബറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ബജാജ് ഓട്ടോ വിറ്റഴിച്ചത് 17,570 യൂണിറ്റ് ഇലക്ട്രിക് ടു വീലറുകളും, 4,575 ഇലക്ട്രിക് ത്രീ വീലറുകളും പുറത്തിറക്കി. ഇതുകൂടാതെ ബജാജ് ഓട്ടോയ്ക്ക് ഓഹരിയുള്ള യുലു 3,000 യൂണിറ്റ് വേഗത കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളും പുറത്തിറക്കിയിരുന്നു. ഇതോടെയാണ് ഈ സെഗ്മെന്റില്‍ ബജാജ് ഓട്ടോ ഒന്നാം സ്ഥാനത്തെത്തിയത്.
ഓഗസ്റ്റ് മാസത്തില്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ 22,197 യൂണിറ്റുകള്‍ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ഓഗസ്റ്റില്‍ 24,817 യൂണിറ്റുകളാണ് ബജാജ് ഓട്ടോ വിറ്റഴിച്ചത്. സെപ്റ്റംബറില്‍ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തുള്ളത് ടിവിഎസ് ആണ്. 16,483 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ടിവിഎസ് മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഓഗസ്റ്റില്‍ 17,716 വാഹനങ്ങളായിരുന്നു ടിവിഎസ് നിരത്തിലിറക്കിയത്. 11,713 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഏഥെര്‍ ആണ് നാലാം സ്ഥാനത്തുള്ളത്. 10,975 യൂണിറ്റുകളാണ് ഏഥെര്‍ ഓഗസ്റ്റ് മാസത്തില്‍ വിറ്റഴിച്ചത്. 6,162 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്ര ഗ്രൂപ്പ് അഞ്ചാം സ്ഥാനത്തും 3172 യൂണിറ്റുകളുമായി ടാറ്റാസ് ആറാം സ്ഥാനത്തുമുണ്ട്.