കൂടുതലും ശരീര കാമനകളിൽ മാത്രം അധിഷ്ഠിതമായ ബന്ധങ്ങളായിരുന്നു.. എങ്കിലും ശക്തമായ പല പ്രണയ ബന്ധങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.

ഒരു 70 വർഷം മുൻപ് വരെയുള്ള കേരളീയ സ്ത്രീ – പുരുഷ ബന്ധങ്ങൾ എങ്ങനെയായിരുന്നെന്ന് നാം അറിയേണ്ടതുണ്ട്. കൂടുതലും ശരീര കാമനകളിൽ മാത്രം അധിഷ്ഠിതമായ ബന്ധങ്ങളായിരുന്നു.. എങ്കിലും ശക്തമായ പല പ്രണയ ബന്ധങ്ങളും അക്കാലത്ത് നിലനിന്നിരുന്നു. തീവ്ര പ്രണയ ബന്ധങ്ങൾ നിലനിൽക്കുന്നവിടെ മറ്റൊരു ലൈംഗിക പങ്കാളിയെ മനസ്സിന് ആഗ്രഹിക്കാനാവില്ല എന്നത്
ഒരു വാസ്തവമാണല്ലോ അത് പക്ഷേ അപൂർവം ചിലർക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യം മാത്രമായിരുന്നു. ശരിക്കും കിട്ടാക്കനി.

ബഹു ഭാര്യത്ത്വവും ,ബഹു ഭർതൃത്ത്വവുമൊക്കെ സർവ്വസാധാരണമായിരുന്നുവെങ്കിലും വിവാഹമില്ലാതെ തന്നെ സ്ത്രീ പുരുഷൻമ്മാർക്ക് ഒരുമിച്ചു ജീവിക്കാനും, ഇടപെടാനും ഒക്കെ അന്ന് സാധിച്ചിരുന്നു എന്നത് ഒരു വലിയ കാര്യമായിരുന്നു.. എല്ലാറ്റിനുമുള്ള ഫ്രീഡം അന്ന് ഏറെക്കുറെ സാധ്യമായിരുന്നു, അതൊന്നും അക്കാലത്ത് ഗൗരവകരമായ ഒരു കുറ്റവുമല്ലായിരുന്നു എന്ന് സാരം.((നമ്പൂതിരി സമുദായത്തിൽ ഒഴികെ എല്ലാ സമുദായങ്ങളിലും ഇത് സാധ്യവും, സർവ്വ സാധാരണവുമായിരുന്നു. അന്നത്തെ എക്കണോമിക്കൽ സിസ്റ്റവുമായി ബന്ധമുണ്ടായിരുന്നത് കൊണ്ടും, കടുത്ത പുരുഷാധിപത്യവും, ഭ്രഷ്ട് കല്പിക്കൽ പോലെയുള്ള തരംതാണ സ്മാർത്ത വിചാരണയും മറ്റും നമ്പൂതിരി സമുദായത്തിനെ ഭയപ്പെടുത്തിയത് കൊണ്ടാവാം നമ്പൂതിരി സ്ത്രീകളിൽ മാത്രം അന്യബന്ധം കാര്യമായി ഉണ്ടാവാതിരുന്നത് .

ചുരുക്കത്തിൽ ഇന്നത്തെ പോലെയുള്ള അത്യന്തം ഹീനമായ ഒരു കപട സദാചാരത്തിന്റെ ആവശ്യം അല്ലെങ്കിൽ മറ അന്ന് ഉണ്ടായിരുന്നില്ലെന്ന് സാരം .ഇന്ന് വിവാഹ ബന്ധങ്ങളിൽ വെറും പൊങ്ങച്ചവും, പ്രഹസനമാണ് കൂടുതലും. സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി മാത്രമുള്ളത് .ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച കേരളീയ സമൂഹം കോപ്പി ചെയ്യാൻ ശ്രമിച്ചത് അന്നത്തെ ബ്രിട്ടീഷ് കപട സദാചാര
സങ്കല്പത്തെയായിരുന്നു. (Victorian Morality ).അതൊരു പത്ത് മുപ്പത് വർഷം മുൻപ് വരെ വല്യ തട്ട് കേട് ഇല്ലാതെ എങ്ങിനെയോ തള്ളി നീങ്ങി പോയിരുന്നു .

ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് ഇണയുടെ സാമിപ്യം ഇല്ലാതായാൽ , മറ്റ് സാഹചര്യം അനുകൂലമാണേൽ കേവലം മാസങ്ങൾക്കുള്ളിൽ തന്നെ അവർ മറ്റ് രഹസ്യ ബന്ധങ്ങളിൽ അതിവേഗം എത്തിപെടും ..ജീവിത പങ്കാളികളിൽ ഇക്കാലത്ത് പരസ്പരം പ്രണയം പോയിട്ട് സഹജീവിയെന്ന സ്നേഹം പോലും ഇല്ല.. ഭൂരിപക്ഷം വിവാഹ ബന്ധങ്ങളിലും സ്വാർത്ഥതയും, അസഹ്യതയും കാപട്യവുമാണ്.. സ്വന്തം നിലനില്പിന് വേണ്ടി മാത്രം അധികവും പങ്കാളിയോട് സ്നേഹം നടിക്കുന്നവരാണ് .. സാമ്പത്തിക സംരക്ഷണമോ സമൂഹ ഭയമോ, സ്വന്തം സൽപ്പേരിന് വേണ്ടിയോ ഒക്കെ തന്നെ കാരണം .കൂടുതൽ സ്ത്രീ പുരുഷ ബന്ധങ്ങളിലും യാതൊരു ആത്മാർത്ഥതയുമില്ല .

ഇന്നത്തെ ആധുനിക വിദ്യാഭ്യാസത്തിൽ നിന്ന് കിട്ടിയ പല ഗുണങ്ങൾ കൊണ്ടാവാം പലർക്കുമത് കുറെ കാലം ഒരു അഡ്ജസ്റ്റ്മെന്റിൽ നിലനിർത്താനും മറച്ച് വയ്ക്കാൻ സാധിക്കുന്നുണ്ട് പക്ഷെ പലരും പൂച്ച കണ്ണടച്ച് പാല് കുടിക്കുന്ന രീതിയിലാണ് രഹസ്യ ബന്ധങ്ങളെ കാണുന്നത് .പ്രത്യകിച്ച് മൊബൈൽ ക്യാമറയും സോഷ്യൽ മീഡിയയുമുള്ള ഇക്കാലത്ത് ഇത് എത്ര കാലം രഹസ്യമായി മറച്ച് വയ്ക്കാനാവും? കുട്ടികളുടെ പേരിൽ ഒരു സഹതാപം പിടിച്ച് രഹസ്യ ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നവരും കുറവല്ല ..
പക്ഷേ പിടിക്കപെടുമ്പോൾ ഇത് പലതും കൊലപാതകങ്ങളിലും ആത്മഹത്യയിലും, ഒളിച്ചോട്ടത്തിലും, കടുത്ത മാനസിക സമ്മർദ്ദത്തിലും എന്തിന് വിഷാദാവസ്ഥയിലേക്കും വരെ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നുമുണ്ട്. ഈ അടുത്ത കാലത്തെ നാം കാണുന്നതും കേൾക്കുന്നതുമായ വാർത്തകളിൽ മുഴുവനും പ്രായഭേദമന്യേ ഇതൊക്കെ തന്നെയാണല്ലോ നിറഞ്ഞു നിൽക്കുന്നത്..

NB: നമ്മുടെ കുടുംബത്തിലും, ചുറ്റുപാടിലും ഈ മാറിയ സാമൂഹ്യ – സാഹചര്യങ്ങൾക്കനുസരിച്ച് തുറന്ന ഒരു സമീപനരീതി അവലംബിക്കുവാനുള്ള മാർഗ്ഗങ്ങളെകുറിച്ച് നാം തല പുകയ്ക്കേണ്ടതുണ്ട് എന്ന് സാരം.