ഫിൽറ്റർ കാപ്പിയും ഇൻസ്റ്റന്റ് കാപ്പിയും തമ്മിൽ വ്യത്യാസ പ്പെട്ടിരിക്കുന്നത് അവ ഉണ്ടാക്കുന്ന രീതിയിലാണ്.
ഇൻഡ്യയിൽ ഇൻസ്റ്റന്റ് കാപ്പിയല്ല ഫിൽറ്റർ കാപ്പിയാണ് യഥാർത്ഥ ത്തിൽ സാധാരണ കാപ്പി എന്ന് വിളിക്കുന്നത്. കാപ്പിയ്ക്ക് കൂടുതൽ ഷെൽഫ് ലൈഫ് നല്കുവാൻ (ഒരുപാട് കാലം കേടുവരാതെ സൂക്ഷിക്കാൻ) വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത ഒരു വകഭേദം മാത്രമാണ് ഇൻസ്റ്റന്റ് കാപ്പി.
ഫിൽറ്റർ കാപ്പിയും ഇൻസ്റ്റന്റ് കാപ്പിയും തമ്മിൽ വ്യത്യാസ പ്പെട്ടിരിക്കുന്നത് അവ ഉണ്ടാക്കുന്ന രീതിയിലാണ്. കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് അതിന്റെ സത്തെടുത്താണ് ഫിൽറ്റർ കാപ്പി ഉണ്ടാക്കുന്നത്. ഈ സത്ത് ഡിക്കോക്ഷൻ എന്നാണറിയ പ്പെടുന്നത്. ഇത് വീണ്ടും ഫ്രീസ് ഡ്രയിങ് എന്ന പ്രക്രിയയിലൂടെ കടന്നു പോകു മ്പോൾ ലഭിക്കുന്ന പൊടിയാണ് ഇൻസ്റ്റന്റ് കാപ്പിപ്പൊടി.ഒരുപാട് മാറ്റങ്ങളിലൂടെയും പ്രക്രിയകളിലൂടെയും കടന്നു പോകാത്ത ഫിൽറ്റർ കാപ്പിക്ക് തന്നെയാണ് രുചിക്കൂടുതൽ. അതുകൊണ്ട് ഫിൽറ്റർ കാപ്പിയുടെ രുചിയറി ഞ്ഞവർ ഒരിക്കലും ഇൻസ്റ്റന്റ് കാപ്പി കുടിക്കാൻ താല്പര്യപ്പെടില്ല .
ഇൻസ്റ്റന്റ് കാപ്പിയും ഫിൽറ്റർ കാപ്പിയും തമ്മിൽ രുചിവ്യത്യാസങ്ങൾ ഉണ്ട് . ഇൻസ്റ്റന്റ് കാപ്പിയി ൽ ഉള്ളതിനേക്കാൾ കഫൈൻ ഫിൽറ്റർ കാപ്പി യിൽ ഉണ്ട് .ഇന്ത്യയ്ക്ക് വെളിയിൽ മിക്കവാറും കാപ്പിക്കുരു നേരിട്ട് പൊടിച്ചെടുത്ത് ഡിക്കോ ക്ഷൻ ഉണ്ടാക്കുന്ന കാപ്പി മെഷീനുകൾ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇന്ത്യയിൽ ഫിൽറ്റർ കാപ്പിയ്ക്ക് ആരാധകർ ഏറെയുള്ള തമിഴ്‌നാട്ടിലും , കർണാടകയിലുമൊക്കെ വീടുക ളിൽ ഉപയോഗിക്കുന്നത് പ്രത്യേക രീതിയിലുളള പാത്രം ആണ്. ഇതിന്റെ മുകളിലെ തട്ടിൽ കാപ്പി ക്കുരു ഉണക്കി പൊടിച്ചുണ്ടാക്കിയ കാപ്പിപ്പൊടി നിറയ്ക്കും. ഈ തട്ടിന്റെ കീഴ്ഭാഗം ഫിൽറ്റർ ആണ്. കാപ്പിയുടെ സത്ത് അരിച്ചിറങ്ങാൻ പാകത്തിലുള്ള അരിപ്പ പോലെയാണിത്.കാപ്പി പ്പൊടി നിറച്ച ശേഷം തിളയ്ക്കുന്ന വെള്ളം കുറച്ചു കുറച്ചായി ഇതിലേക്ക് ഒഴിച്ച് കൊടുക്ക ണം. അപ്പോൾ ഡിക്കോക്ഷൻ പതുക്കെ താഴ ത്തെ പാത്രത്തിലേക്ക് ഇറങ്ങും. ഇത് നേരിട്ട് പാലിൽ ചേർത്തോ അല്ലാതെയോ കുടിക്കാം.