സമ്മർദ്ദമുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിക്കൂ…

സമ്മർദ്ദമുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിക്കൂ…

മാനസികാരോഗ്യം നിലനിർത്തുന്നതിൽ ചില ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ട്രെസ്, ഉത്കണ്ഠ എന്നിവയിൽ ഭക്ഷണത്തിൻ്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. സമ്മർദ്ദം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നും ബെറികൾ, നട്സ്, വിത്തുകൾ, പോഷക സമ്പന്നമായ ഭക്ഷണങ്ങൾ എന്നിവ പോലുള്ള സമ്മർദ്ദത്തെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

സമീകൃതാഹാരം, മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പോഷകങ്ങൾ, മൊത്തത്തിലുള്ള മാനസികാരോഗ്യം എന്നിവ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. പോഷകാഹാര വിദഗ്ധയും ലൈഫ്‌സ്‌റ്റൈൽ മാനേജ്‌മെൻ്റ് കൺസൾട്ടൻ്റുമായ ഗീതിക ബജാജ് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന നിർദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് പഞ്ചസാരയും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബെറികൾക്ക് കോശങ്ങളുടെ കേടുപാടുകൾ തടയാനും സമ്മർദ്ദം ലഘൂകരിക്കാനും കഴിയും. സിങ്കിൻ്റെ 14-20% നൽകുന്ന ഒന്നാണ് കശുവണ്ടി. ഇത് ഉത്കണ്ഠ കുറയ്ക്കുന്നു.  ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ, 
 മുട്ട
 എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ട്രിപ്റ്റോഫാൻ ഉള്ള മുട്ടകൾ സെറോടോണിൻ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിൻ സി, ബി 6 എന്നിവ അടങ്ങിയ അവോക്കാഡോകൾ സമ്മർദ്ദം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഫോളേറ്റ് അടങ്ങിയ ഇലക്കറികൾ ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെ പിന്തുണച്ച് ഉത്കണ്ഠയെ ചെറുക്കുന്നു. വൈറ്റമിൻ ഡി അടങ്ങിയ സാൽമണും മത്തിയും ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയെ ലഘൂകരിക്കും. ട്രിപ്റ്റോഫാൻ, മെലറ്റോണിൻ, ബി-വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള പാലിലെ പോഷകങ്ങൾ സമ്മർദ്ദം ലഘൂകരിക്കുകയും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *