‘നാണംകെട്ടവന്‍’ എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് അഭിമാനമാണ്, ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ: ഗോപി സുന്ദര്‍

‘നാണംകെട്ടവന്‍’ എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് അഭിമാനമാണ്, ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ: ഗോപി സുന്ദര്‍

നാണംകെട്ടവന്‍ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് അഭിമാനമാണെന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുഹൃത്തായ മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്. ബൈബിളിലെ ആദമിന്റെയും ഹവ്വയുടെയും കഥ കൂടി ഉദ്ധരിച്ചാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്.

”ആളുകള്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റൊരാളായി അഭിനയിക്കുന്നു. പക്ഷേ എനിക്ക് അതിന് കഴിയില്ല. ഞാന്‍ എന്താണോ, ആരാണോ അങ്ങനെ തന്നെയാണ് ജീവിക്കുന്നത്. ‘നാണംകെട്ടവന്‍’ എന്ന് എന്നെ ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് അഭിമാനമാണ്.”

”ആദത്തിന്റെയും ഈവയുടെയും കഥയില്‍, അനുസരണക്കേടാണ് ആദമിനെയും ഹവ്വയെയും നാണക്കേടിലേക്കും ഒളിവിലേക്കും നയിച്ചത്. എന്നാല്‍ അവരെ സൃഷ്ടിച്ചത് യഥാര്‍ഥ വ്യക്തികളായി, സത്യസന്ധമായി ജീവിക്കാനാണ്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹന്നാന്‍ 8:32) എന്നാണ് ദൈവവചനം.’ ദൈവം പ്രകടനങ്ങളേക്കാള്‍ സത്യത്തിന്റെ വിശ്വാസ്യതയ്ക്കുമാണ് വിലകല്‍പ്പിക്കുന്നത്.”

”ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ എന്ന് ഗോപി സുന്ദര്‍ വിമര്‍ശകരെ വെല്ലുവിളിക്കുന്നു. ‘നമുക്ക് ഒരു ജീവിതമേയുള്ളു, അത് പൂര്‍ണതയോടെ ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ വിടുക. സമ്മതം എന്നതിനെ എല്ലായ്‌പ്പോഴും ബഹുമാനിക്കുക. സന്തോഷമായിരിക്കൂ, യഥാര്‍ഥ വ്യക്തിയായി ജീവിക്കൂ. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍” എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. മുമ്പ് മയോനി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ഗോപി സുന്ദറിന് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു. മയോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ ഇടക്കിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിടാറുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *