മുടിയുടെ ആരോഗ്യത്തിന് കൃത്രിമ വഴികള്‍ ഒന്നും തന്നെയില്ല. നാച്വറല്‍ വഴികള്‍ മാത്രമാണ് ഇതിന് സഹായിക്കുകയുള്ളൂ. മുടിയ്ക്ക് ഇന്നത്തെ കാലത്ത് പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. മുടി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുന്ന ഒന്നാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്. മുടിയ്ക്ക് തിളക്കവും മിനുസവും ആരോഗ്യവും വരണ്ട സ്വഭാവവുമെല്ലാം മാറ്റി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഈ ട്രീറ്റ്‌മെന്റ് ഇന്ന് പാര്‍ലറുകളിലും മറ്റും ചെയ്തു വരുന്നു. വീട്ടിലും ഇത് ചെയ്യാന്‍ സാധിയ്ക്കുന്ന തരം ക്രീമുകള്‍ ലഭിയ്ക്കുന്നു. എന്നാല്‍ ഇത്തരം പല ക്രീമുകളിലും കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗുണത്തേക്കാള്‍ ദോഷം വരുത്തി വയ്ക്കുന്നു. ഇതിന് പരിഹാരം വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികളാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു കെരാറ്റിന്‍ മിശ്രിതം എങ്ങനെയെന്ന് നോക്കാം.
ഇതിനായി വേണ്ടത്
ഇതിനായി വേണ്ടത് കോണ്‍ഫ്‌ളോര്‍, തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവയാണ്. കോണ്‍ഫ്‌ളോര്‍ മിശ്രിതങ്ങള്‍ കട്ടിയാകാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചില ക്രീമുകളിലും ഇവ ഉപയോഗിയ്ക്കാറുമുണ്ട്. തേങ്ങാപ്പാല്‍ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തേങ്ങാപ്പാലില്‍ നിന്നുള്ള വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനും മുടി തിളങ്ങാനുമെല്ലാം ഇതേറെ നല്ലതാണ്. മുടി കൊഴിച്ചില്‍ നിര്‍ത്താന്‍, മുടി വളരാന്‍ എല്ലാം തന്നെ തേങ്ങാപ്പാല്‍ ഏറെ ന്ല്ലതാണ്. തേങ്ങാപ്പാലിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടി വേരുകൾക്ക് ആവശ്യത്തിന് പോഷണം നൽകുന്നു. തേങ്ങാപ്പാലിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ കാല്‍സ്യവും മുടി കൊഴിച്ചില്‍ തടഞ്ഞ് നിര്‍ത്താന്‍ നല്ലതാണ്.
തേങ്ങാപ്പാല്‍
തേങ്ങാപ്പാലിന് ഫംഗ്‌സ്, ബാക്ടീരിയ അണുബാധകള്‍ ചെറുക്കാന്‍ സാധിയ്ക്കും. ഇതിനാല്‍ തന്നെ ഇതിന് താരനേയും ചെറുത്ത് നില്‍ക്കാന്‍ സാധിയ്ക്കും. ഇതു പോലെ ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അണുബാധകള്‍, മുറിവുകള്‍ തുടങ്ങിയവ മാറാനും ഇതേറെ നല്ലതാണ്. ശിരോചര്‍മത്തിന് ഈര്‍പ്പം നല്‍കി ഇത് കാരണമുള്ള താരന്‍ അകറ്റി നിര്‍ത്താന്‍ തേങ്ങാപ്പാല്‍ നല്ലതാണ്. തേങ്ങാപ്പാല്‍ മുടിയില്‍ തേയ്ക്കുന്നത് മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്നു.ഈർപ്പം കുറയുന്നത് പലപ്പോഴും മുടിക്ക് തിളക്കം നഷ്ടപ്പെടാൻ ഇടയാക്കുന്നു, വരണ്ട മുടിയെങ്കില്‍ ഇത് മുടിയ്ക്കും ശിരോചര്‍മത്തിനും ഈര്‍പ്പം നല്‍കുന്നു. ശിരോചര്‍മത്തിലെ അണുബാധകള്‍, മുറിവുകള്‍ ചൊറിച്ചില്‍, തുടങ്ങിയവ മാറാനും ഇതേറെ നല്ലതാണ്. മുടിയുടെ തിളക്കത്തിനുള്ള നല്ലൊരു വഴിയാണിത്.
കറ്റാര്‍വാഴ
കറ്റാര്‍വാഴ മുടിയ്ക്കും മുഖത്തിനും ആരോഗ്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ്. വൈറ്റമിനുകളുടെ ഉറവിടമായ ഇത് മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഏറെ സഹായിക്കുന്നു. മുടിയഴകിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ ജെൽ. വരണ്ട മുടി മാറ്റി മുടി നല്ല സോഫ്റ്റാക്കി മാറ്റുന്നതിനും അതുപോലെ, മുടിക്ക് നല്ല കരുത്ത് കിട്ടുന്നതിനും മുടി കൊഴിച്ചില്‍ മാറ്റി എടുക്കുന്നതിനും ഇത് സഹായിക്കുന്നു.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ക്കണം. ഇതിലേയ്ക്ക് കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്തിളക്കാം. ഇതെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് മിനുസമുള്ള, മുടിയില്‍ പുരട്ടാന്‍ സാധിയ്ക്കുന്ന തരത്തിലെ മിശ്രിതമാക്കുക. ഇത് മുടിയില്‍ ശിരോചര്‍മം മുതല്‍ തുമ്പ് വരെ പുരട്ടുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. മുടിയ്ക്ക് യാതൊരു ദോഷവും വരുത്താത്ത, തികച്ചും സ്വാഭാവിക രീതിയിലെ കെരാറ്റിന്‍ ചികിത്സയായതിനാല്‍ ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ചതുമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് ദോഷവുമല്ല.