ഇപ്പോൾ വലിയ സൂപ്പർതാരമായിരിക്കും, എന്നാൽ 2011 ൽ അവൻ ചോദിച്ച ചോദ്യം മറക്കില്ല; കോഹ്‍ലിയെക്കുറിച്ച് ഹർഭജൻ സിംഗ്

ഇപ്പോൾ വലിയ സൂപ്പർതാരമായിരിക്കും, എന്നാൽ 2011 ൽ അവൻ ചോദിച്ച ചോദ്യം മറക്കില്ല; കോഹ്‍ലിയെക്കുറിച്ച് ഹർഭജൻ സിംഗ്

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയോടുള്ള ആരാധന പങ്കുവെച്ചു. 2008-ൽ ശ്രീലങ്കയ്‌ക്കെതിരായ തൻ്റെ കന്നി അന്താരാഷ്ട്ര പരമ്പരയിൽ വിരാട് കോഹ്‌ലി തൻ്റെ ബാറ്റിംഗ് പ്രകടനത്തിലൂടെ തന്നെ എങ്ങനെ ആകർഷിച്ചുവെന്ന് ഹർഭജൻ സിംഗ് ഓർത്തെടുത്തു.

വിരാട് കോഹ്‌ലി നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് കോഹ്‌ലി 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ ഐതിഹാസിക റെക്കോർഡിന് അടുത്ത് നിൽക്കുകയാണ്. 2024 ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം അദ്ദേഹം അടുത്തിടെ തൻ്റെ ടി20 വിരമിക്കൽ പ്രഖ്യാപിച്ചു.

ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാണ് കോഹ്‌ലി അടുത്തതായി കളിക്കാൻ ഇറങ്ങുന്നത്. ഈ പരമ്പരയോടെ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ വലിയ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. വിരാട്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് 2024ലെ ദുലീപ് ട്രോഫിയിൽ വിശ്രമം അനുവദിച്ചു.

തരുവർ കോഹ്‌ലിയുടെ പോഡ്‌കാസ്റ്റിൽ സംസാരിച്ച ഹർഭജൻ സിംഗ്, തൻ്റെ നാലാമത്തെ ഏകദിനത്തിൽ തന്നെ മികച്ച അർദ്ധ സെഞ്ച്വറി നേടിയിട്ടും വിരാട് കോഹ്‌ലി തൻ്റെ പ്രകടനത്തിൽ തൃപ്തൻ ആയിരുന്നില്ല എന്ന് അനുസ്മരിച്ചു. കരിയറിൻ്റെ തുടക്കം മുതലുള്ള കോഹ്‌ലിയുടെ മനോഭാവം തന്നെ ആകർഷിച്ചുവെന്ന് ഹർഭജൻ പറഞ്ഞു.

“ഞാൻ ഈ ഒരു സംഭവം ഓർക്കുന്നു. വീരു ആ മത്സരത്തിൽ കാളികുനില്ല. [അജന്ത] മെൻഡിസ് എല്ലാവരേയും പുറത്താക്കുകയായിരുന്നു. അപ്പോൾ അവൻ വരുന്നു; ഒരു ചെറുപ്പക്കാരൻ, നല്ല എനർജി ഉണ്ടായിരുന്നു അവനു. അവൻ ബാറ്റ് ചെയ്യുകയും ഫിഫ്റ്റി നേടുകയും ചെയ്തു. ശേഷം അവൻ എന്നോട് ചോദിച്ചു.” പാജി, ഞാൻ എങ്ങനെ കളിച്ചു” ‘വളരെ നന്നായി’ എന്ന് ഞാൻ പറഞ്ഞു, ‘ഞാൻ പുറത്താകാൻ പാടില്ലായിരുന്നു, എനിക്ക് കുറെ റൺ കൂടി വേണമായിരുന്നു” കോഹ്‌ലിയുടെ മറുപടി ഭാജി ഓർത്തു.

2008ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് ഡൽഹിയിൽ ജനിച്ച താരം ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. തൻ്റെ ആദ്യ മൂന്ന് ഇന്നിംഗ്‌സുകളിൽ 12, 37, 25 സ്‌കോറുകൾ കോഹ്‌ലി നേടി . 66 പന്തിൽ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 54 റൺസ് നേടിയ സ്റ്റാർ ബാറ്റർ തൻ്റെ നാലാം ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടി.

2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് അരങ്ങേറ്റ പരമ്പരയുടെ മറ്റൊരു കഥ ഹർഭജൻ സിംഗ് പങ്കുവച്ചു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൻ യോഗ്യനാണോയെന്ന് കോഹ്‌ലി സംശയിച്ചു എന്ന് ഹർഭജൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ചില്ലെങ്കിൽ തൻ്റെ കഴിവിനെ ന്യായീകരിക്കില്ലെന്ന് കോഹ്‌ലിയോട് പറഞ്ഞതായി ഹർഭജൻ വെളിപ്പെടുത്തി.

“ടെസ്റ്റിൽ തുടക്കത്തിൽ അവൻ ബുദ്ധിമുട്ടിയിരുന്നു. ഞങ്ങൾ വെസ്റ്റ് ഇൻഡീസിലായിരുന്നു. ആ പര്യടനത്തിൽ, ഫിഡൽ എഡ്വേർഡ്സ് (മുൻ വെസ്റ്റ് ഇൻഡീസ് താരം ) അവനെ വളരെയധികം ബുദ്ധിമുട്ടിച്ചു, ഒന്നുകിൽ എൽബിഡബ്ല്യു അല്ലെങ്കിൽ ഷോർട്ട് പന്തിൽ അവനെ പുറത്താക്കി.”

” അതിനാൽ വ്യക്തമായും വളരെ നിരാശനായിരുന്നു. അയാൾക്ക് സ്വയം സംശയമുണ്ടായിരുന്നു, കൂടാതെ ‘ഞാൻ ടെസ്റ്റ് കളിക്കാൻ പോരെ? എന്ന സംശയവും കോഹ്‌ലിക്ക് ഉണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ചില്ലെങ്കിൽ, അത് നിങ്ങളുടെ തെറ്റ് കൊണ്ടായിരിക്കും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു .” ഹർഭജൻ പറഞ്ഞു.

2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് വിരാട് കോലി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്, അവിടെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 76 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നിരുന്നാലും, ഓരോ പരമ്പരയിലും അവൻ തൻ്റെ പ്രകടനം മെച്ചപ്പെടുത്തി. 113 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 49.16 ശരാശരിയിൽ 29 സെഞ്ച്വറികൾ ഉൾപ്പെടെ 8,848 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *