ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ നടപടി ഉണ്ടായാല്‍,ഈവക വേട്ടക്കാരൊക്കെ കുറയുകയും, മികച്ച സിനിമ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ സിനിമാ രംഗത്തേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും,സ്ത്രീ-പുരുഷ ഭേദമന്യേ, എല്ലാവര്‍ക്കും ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലയായി സിനിമാ മേഖല മാറുകയും,സിനിമയില്‍ അവസരം കിട്ടണമെങ്കില്‍, അറിവും കഴിവും പ്രയത്നവും ആണ് ക്വാളിഫിക്കേഷന്‍ എന്ന സ്ഥിതി ഉണ്ടാകുകയുംഅങ്ങനെയുള്ളവരിലൂടെ മികച്ച സിനിമകള്‍ ഉണ്ടാകുകയും, ചെയ്യും..!!
മലയാള സിനിമാ മേഖലയില്‍ മാത്രമല്ല,നമ്മുടെ വീട്ടിലുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ഈ സമൂഹത്തിലെ എല്ലാ സ്ത്രീകളും തന്നെ, പലരീതിയിലുള്ള വിവേചനങ്ങളും, ചൂഷണങ്ങളും, അതിക്രമങ്ങളും, ലൈംഗീക അതിക്രമങ്ങളും ഒക്കെ നേരിടുന്നുണ്ട്.പിന്നെ എന്തുകൊണ്ടാണ് സിനിമയിലെ സ്ത്രീകള്‍ മാത്രം ഇപ്പോള്‍ ആരോപണം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്..??അതുനുള്ള ഉത്തരം കിട്ടണമെങ്കില്‍,ആദ്യം നിങ്ങള്‍ സ്വന്തം വീട്ടിലെ സ്ത്രീകളോട് ചോദിക്കണം, അവര്‍ ഏതെങ്കിലും വിധത്തിലുള്ള അനീതി നേരിട്ടിട്ടുണ്ടോ എന്ന്..ഉണ്ടെങ്കില്‍ തുറന്നുപറയാമോ എന്ന്…മിക്കവരും തുറന്നുപറയാന്‍ തയ്യാറാകില്ല.അനീതി നേരിടാത്തതുകൊണ്ടല്ല,അത് തുറന്നുപറഞ്ഞാല്‍ കുടുംബത്തില്‍ നിന്നും, സമൂഹത്തില്‍ നിന്നും നേരിടേണ്ടിവരുന്ന അധിക്ഷേപകങ്ങളെയും കുറ്റപ്പെടുത്തലുകളെയും, ഒറ്റപ്പെടുത്തലിനെയും നേരിടാനുള്ള ഭയംകൊണ്ടാണ് അവര്‍ പറയാത്തത്..!!
ഒരു നടിക്ക് നേരിടേണ്ടിവന്ന അതിക്രമത്തേതുടര്‍ന്ന്,മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നീതികിട്ടില്ല എന്ന് ഉറപ്പായപ്പോള്‍,ആര്‍ജ്ജവമുള്ള കുറച്ച് സ്ത്രീകള്‍ ഒരുമിച്ച് നിന്നുകൊണ്ട് നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ എല്ലാം.ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഉണ്ടായ ധൈര്യം തന്നെയാണ്, ഇപ്പോള്‍ ഈ തുറന്നുപറയാനുള്ള ആര്‍ജ്ജവത്തിന്‍റെ കാരണം.!!മലയാള സിനിമയില്‍ ഇപ്പോള്‍ മാത്രമല്ല,പണ്ടുമുതലേ പ്രതികരിക്കുന്ന സ്ത്രീകള്‍ ഉണ്ടായിട്ടുണ്ട്..രാഷ്ട്രീയ-ഉദ്ധ്യോഗസ്ഥ സ്വാധീനങ്ങളുടെ പുറത്ത് അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.ആ ഒരു ധൈര്യത്തില്‍ തന്നെയാണ്, മലയാള സിനിമാ വ്യവസായം ഇത്രയും അധപ്പതിച്ച മേഖലയായി മാറിയത്.!!
അധപ്പതനം
ഇപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം, അധപ്പതിച്ച മേഖല എന്നൊക്കെ വിളിക്കാന്‍ കഴിയുമോ എന്ന്.അതിനേക്കുറിച്ച് പറയാം.ഒരോ വര്‍ഷവും തീയേറ്ററില്‍ വരുന്ന മലയാള സിനിമകളുടെ എണ്ണം ഏകദേശം 200 ന് അടുത്ത് വരും.പൂര്‍ത്തിയാകാത്തതും, തീയേറ്ററില്‍ വരാത്തതും ഇതിന്‍റെ ഇരട്ടി ഉണ്ടാകും..ഇരുന്നൂറോളം എണ്ണം തീയേറ്ററില്‍ വരുന്നു, എന്നാല്‍ അതില്‍ മുടക്കുമുതലും ലാഭവും നിര്‍മ്മാതാവിന് തിരിച്ച് കിട്ടുന്ന സിനിമകള്‍ വെറും 10 എണ്ണം പോലും ഉണ്ടാകില്ല..!! അതായത്, മലയാള സിനിമയുടെ വിജയം എന്നത് വെറും 5% പോലും ഇല്ല. അഥവാ 95% പരാജയസാധ്യത ഉള്ള, ഏറ്റവും മോശം വ്യവസായ മേഖലയാണ് മലയാള സിനിമാ വ്യവസായം..!! സൂപ്പര്‍ താരങ്ങള്‍ സുഖലോലുപരായി സ്ത്രീപീഡനം നടത്തിയും ഒത്താശ ചെയ്തും ആഢംബരത്തില്‍ അഭിരമിക്കുമ്പോള്‍,സ്വന്തം പോക്കറ്റിലെ കാശ് മുടക്കി, അവരെ വച്ച് സിനിമകള്‍ ചെയ്ത്, സിനിമ എട്ടുനിലയില്‍ പൊട്ടി, കുത്തുപാള എടുക്കുന്നു നിര്‍മ്മാതാക്കള്‍.ഓരോ വര്‍ഷവും, മലയാള സിനിമ നിര്‍മ്മിച്ച് കടക്കെണിയിലാകുന്ന കോടീശ്വരന്മാരുടെ എണ്ണം ഇരുന്നൂറില്‍ അധികമാണ്..!!
പരാജയം
എന്തുകൊണ്ടാണ്, സിനിമ പരാജയപ്പെടുന്നത്..??സിനിമയുടെ കാസ്റ്റിംഗ് തീരുമാനിക്കുന്നത് സൂപ്പര്‍ താരങ്ങള്‍.!! സിനിമയുടെ സംവീധായകനെ തീരുമാനിക്കുന്നത് സൂപ്പര്‍ താരങ്ങള്‍..!!സിനിമയുടെ സ്ക്രിപ്റ്റ് തീരുമാനിക്കുന്നതും തിരുത്തുന്നതും സൂപ്പര്‍ താരങ്ങളുടെ എര്‍ത്തുകള്‍..!!പടം പൊട്ടുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് നിര്‍മ്മാതാവിന് മാത്രം..!!
അറിവും, കഴിവും
ഇതുവരെ മലയാള സിനിമാ രംഗത്ത് എത്തുവാനും നിലനില്‍ക്കുവാനും വേണ്ടതായ ക്വാളിറ്റി എന്താണെന്നറിയാമോ..??സിനിമയില്‍ എത്തണമെങ്കില്‍ അറിവും, കഴിവും, അദ്ധ്വാനവും അല്ല ക്വാളിഫിക്കേഷന്‍,കൂടെക്കിടക്കാനും കൂട്ടിക്കൊടുക്കാനും പറ്റുന്നവര്‍ക്കാണ് സിനിമയില്‍ അവസരം…!!അതുകൊണ്ടുതന്നെ, ആത്മാഭിമാനം ഉള്ളവര്‍ക്ക്, എത്ര കഴിവുണ്ടെങ്കിലും നിലനില്‍ക്കാന്‍ സാധിക്കാത്ത മേഖലയാണ് മലയാള സിനിമാ വ്യവാസായം.കോടീശ്വരനെ കുത്തുപള എടുപ്പിച്ച്,അയാള്‍ പിന്നീട് ജീവിക്കാന്‍ വേണ്ടി എയര്‍പോര്‍ട്ടിന്‍റെ മുന്നില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്യേണ്ടിവരുന്ന അതേ മലയാള സിനിമയില്‍ തന്നെ,നോര്‍ത്ത് പാലത്തിന്‍റെ താഴെ മാമാ പണി ചെയ്ത് ടാക്സി ഓടിച്ച് നടന്നിരുന്നവനൊക്കെ സിനിമാ പ്രൊഡ്യൂസര്‍ ആയിമാറുന്ന മാജിക്കും മലയാള സിനിമാ രംഗത്ത് കാണാം..!!അതാണ് സിനിമാ നിര്‍മ്മാതാവിന് ഇവിടെ ഉണ്ടായിരിക്കേണ്ടതായ യോഗ്യത..!!
തകര്‍ച്ച
സിനിമയുടെ തകര്‍ച്ച എന്നത് പുറത്തുനിന്നുമുള്ള ആക്രമണം കൊണ്ട് ഉണ്ടാകുന്നതല്ല,അറിവും, കഴിവും, അദ്ധ്വാനവും ഇല്ലാത്ത കുറേ കൂട്ടിക്കൊുടുപ്പുകാരും, കൂടെക്കിടപ്പുകാരും വിചാരിച്ചാല്‍‘നല്ല സിനിമി ഉണ്ടാകില്ല’ എന്നതാണ് മലയാള സിനിമാ വ്യവസായത്തിന്‍റെ കതര്‍ച്ചയുടെ കാരണം..!!
ന്യൂജനറേഷന്‍
ഇപ്പോള്‍, ഇത്രയും ശക്തമായൊരു മാറ്റത്തിന് കാരണമായ മറ്റൊരു ഘടകം കൂടിയുണ്ട്.വെറും 5 ലക്ഷം രൂപക്ക് സിനിമ നിര്‍മ്മിച്ച് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാം എന്ന സന്തോഷ് പണ്ഡിറ്റിന്‍റെ കണ്ടെത്തല്‍ ആയിരുന്നൂ മലയാള സിനിമാ രംഗത്തെ ആ വിപ്ലവം..!!അന്ന് സന്തോഷ് പണ്ഡിറ്റിനെ നേരിട്ട് ആക്രമിച്ചത് ഇവിടുത്തെ വ്യവസ്ഥാപിത ‘സിനിമാക്കാര്‍’ ആയിരുന്നു.എന്നാല്‍,അതിനുശേഷം, ഈ നാട്ടിലെ സിനിമാമോഹികളായ യുവാക്കള്‍ തിരിച്ചറിഞ്ഞൂ, ഇവിടുത്തെ വ്യവസ്ഥാപിതസിനിമാക്കാരുടെ മുന്നില്‍ കുനിഞ്ഞുനില്‍ക്കാതെതന്നെ സിനിമ നിര്‍മ്മിക്കാമെന്നും, തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്നും. അതിനുശേഷം, ‘ന്യൂജനറേഷന്‍’ സിനിമകളുടെ കുത്തൊഴുക്കുണ്ടായി.ഒരു കാര്യം ശ്രദ്ധിച്ചോ..ഈ പുറത്തുവരുന്ന ആരോപണങ്ങളില്‍ എത്ര ‘ന്യൂ ജനറേഷന്‍’ സിനിമാക്കാരുടെ പേര് ഉണ്ട്..??എന്‍റെ അറിവില്‍ ആരുടെയും പേര് ഇതുവരെ കേട്ടില്ല..!!
മാറ്റം
ഇതുവരെ ഒരു വ്യവസായം എന്ന നിലയില്‍, ധൈര്യമായി പണം ഇന്‍വെസ്റ്റ് ചെയ്യാവുന്ന ഒരു മേഖല അല്ല മലയാള സിനിമാ വ്യവസായം.കാരണം, അത്രക്ക് പരാജയ സാധ്യതയുള്ള മേഖലായാണത്..!!പിന്നെ എന്തുകൊണ്ടാണ് ഇത്രയും സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്..??സിനിമയോടുള്ള പാഷന്‍കൊണ്ട് സിനിമ നിര്‍മ്മിക്കുന്നവര്‍ ഒരുപാടുണ്ട്.നിര്‍മ്മാതാവിന്‍റെയും സംവീധായകന്‍റെയും ഒക്കെ ‘ലൈഗീക ആവശ്യം’ കഴിയുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിപ്പോകുന്ന പൂര്‍ത്തിയാകാത്ത സിനിമകള്‍ ഇതിന്‍റെയൊക്ക ഇരട്ടിയോളം ഉണ്ടാകും..അതേസമയം,നേരായ വഴിയില്‍ സിനിമയില്‍ നിന്നും ലാഭം ഉണ്ടായില്ലെങ്കിലും, കള്ളപ്പണം വെളുപ്പിക്കാനും, ഇതുപോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സിനിമയെ മറയാക്കാന്‍ സാധിക്കും.രാഷ്ട്രീയക്കാരും, ഉദ്ധ്യോഗസ്ഥരും, ഉള്‍പ്പെടെയുള്ളവര്‍ അതിനൊക്കെ കൂട്ടുനില്‍ക്കുന്നുമുണ്ട്.
അതിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന സിനിമയും ഉണ്ട്.അതേസമയം തന്നെ,പ്രമുഖന്മാരെ പങ്കെടുപ്പിക്കാത്ത സിനിമകളെ അപ്രഖ്യാപിതമായി വിലക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പരിപാടിയും ‘സംഘടിത ശക്തിയായി’ നിന്നുകൊണ്ട് സിനിമാ സംഘടകള്‍ നടത്തുന്നുണ്ട്.ഈ വക ആളുകള്‍ ഉള്ളത്രയുകാലം,അറിവും കഴിവും ആഗ്രഹവും ഉണ്ടെങ്കിലും ‘ആത്മാഭിമാനം ഉള്ളതുകൊണ്ട്’ സിനിമാ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നവരും ഉണ്ട്.ഈയൊരു വ്യവസ്ഥയെ അടിമുടി തകര്‍ത്തുകളയേണ്ടത് സിനിമ എന്ന വ്യവസായത്തിന്‍റെ വളര്‍ച്ചക്ക് അനിവാര്യമാണ്.മികച്ച സിനിമകള്‍ ഉണ്ടാകണമെങ്കില്‍, ഇത്തരക്കാരുടെ ആധിപത്യത്തെ തകര്‍ത്ത്,അറിവും കഴിവും ഉള്ള സിനിമാ മോഹികള്‍ക്ക് അവസരം കിട്ടുന്ന പുതിയ വ്യവസ്ഥ രൂപപ്പെടണം..!!
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ നടപടി ഉണ്ടായാല്‍,ഈവക വേട്ടക്കാരൊക്കെ കുറയുകയും, മികച്ച സിനിമ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ സിനിമാ രംഗത്തേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും,സ്ത്രീ-പുരുഷ ഭേദമന്യേ, എല്ലാവര്‍ക്കും ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലയായി സിനിമാ മേഖല മാറുകയും,സിനിമയില്‍ അവസരം കിട്ടണമെങ്കില്‍, അറിവും കഴിവും പ്രയത്നവും ആണ് ക്വാളിഫിക്കേഷന്‍ എന്ന സ്ഥിതി ഉണ്ടാകുകയുംഅങ്ങനെയുള്ളവരിലൂടെ മികച്ച സിനിമകള്‍ ഉണ്ടാകുകയും, ചെയ്യും..!!ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍,കുറഞ്ഞപക്ഷം, 51% വിജയസാധ്യത എങ്കിലും ഉള്ള വ്യവസായ മേഖലയായി മലയാള സിനിമാ വ്യവസായം മാറട്ടേ എന്ന് ആഗ്രഹിക്കുകയാണ്.