ലൈംഗിക പീഡനപരാതികൾ ഉയർന്നാലുട നെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്
ലൈംഗിക പീഡനപരാതികൾ ഉയർന്നാലുട നെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്. ജന പ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ , എംഎൽഎയെ യോ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാൽ സ്ഥാനം ഉടൻ നഷ്ടമാകും. അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരിൽ മാത്രം എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല.
മുമ്പും പല ജനപ്രതിനിധികളും പീഡനക്കേ സുകളിൽ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎൽഎ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ , പാരമ്പര്യമോ കേരള നിയമസഭ യിൽ ഉണ്ടായിട്ടില്ല. ക്രിമിനൽ കേസുകളിൽ രണ്ട് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാത്ത കാലത്തോളം സാങ്കേതികമായും നിയമപരമാ യും എംഎൽഎ സ്ഥാനമോ ,എംപി സ്ഥാനമോ രാജിവയ്ക്കേണ്ടതില്ല. ആരോപണങ്ങൾ ഉയർന്നാലുടൻ രാജിവെക്കുന്നതിനോട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ടീയ പാർട്ടി കൾ യോജിക്കുന്നില്ല. അക്കാര്യത്തിൽ അവരെ ല്ലാം ഒറ്റക്കെട്ടാണ്.