വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. സാധാരണയായി യാതൊരു ഗുരുതര വിഷവും ഇല്ലെങ്കിലും പല്ലി വീണ ഭക്ഷണം കഴിച്ചാൽ വലിയ അപകടം വരും എന്നാണ് പലരും കരുതിയിരിക്കുന്നത്.
വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. സാധാരണയായി യാതൊരു ഗുരുതര വിഷവും ഇല്ലെങ്കിലും പല്ലി വീണ ഭക്ഷണം കഴിച്ചാൽ വലിയ അപകടം വരും എന്നാണ് പലരും കരുതിയിരിക്കുന്നത്. വിഷജീവിയൊന്നും അല്ലെങ്കിലും പല രാജ്യക്കാരും പല്ലിക്ക് വിഷമുണ്ട് എന്ന വിശ്വാസക്കാരാണ്.
ഉറങ്ങുന്ന ഒരാളുടെ മുഖത്ത് കൂടെ പല്ലി ഓടിയാൽ , ചർമ്മരോഗം പിടിപെടും എന്ന വിശ്വാസം ചില അറബി നാടുകളിലുണ്ട്. പല്ലി മൂത്രത്തിൽ തൊട്ടാൽ കുഷ്ടം വരുമെന്നു വിശ്വസിക്കുന്ന വരും ഉണ്ട്. പക്ഷെ പല്ലികൾ മൂത്രമൊഴിക്കുന്ന പരിപാടിക്കാരല്ല. ഉള്ള യൂറിക്കാസിഡ് വെള്ളനിറത്തിൽ കാഷ്ടത്തിനൊപ്പംതന്നെ പുറത്ത് കളയുകയാണ് ചെയ്യുക. അതിനാൽ ഇതുപോലുള്ള വിശ്വാസങ്ങൾ ഇനിയും കുറേക്കാലം തുടരും.അവ ബാക്ടീരിയകളെയും , പരാന്നഭോജികളെയും വഹിക്കുന്നതിനാൽ ആരോഗ്യപരമായ അപകടസാധ്യതകൾ തടയുന്നതിന് നല്ല ശുചിത്വം പാലിക്കുകയും അവയുടെ മാലിന്യങ്ങളുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.