ജ്യൂസുകളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ വിവിധ സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ജ്യൂസ് ഉത്പന്നങ്ങളില്‍ മൂത്രം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജ്യൂസ് കച്ചവടക്കാരനും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹായിയുമാണ് പിടിയിലായത്.
പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. മൂത്രം കലര്‍ത്തി ജ്യൂസ് വില്‍ക്കുന്നുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ലോണി ബോര്‍ഡര്‍ ഏര്യയില്‍ ജ്യൂസ് വില്‍പ്പന നടത്തുന്ന അമീര്‍ ആണ് കേസില്‍ പിടിയിലായത്.
ഇയാളുടെ കടയില്‍ നിന്ന് പൊലീസ് മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തു. എന്നാല്‍ ഇതേ കുറിച്ച് അമീറിനെ ചോദ്യം ചെയ്‌തെന്നും ഇയാള്‍ പൊലീസിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ഇയാളുടെ സഹായിയായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ അറസ്റ്റില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി. പൊലീസ് കണ്ടെത്തിയ കന്നാസില്‍ നിറച്ച മൂത്രത്തിന്റെയും ജ്യൂസിന്റെയും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.