രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ഓപ്പണർ ഷാദ്മാൻ ഇസ്‌ലാമിനെ പുറത്താക്കിയതിന് ഉള്ള റിവ്യൂ ഫലം കണ്ടതിന് ശേഷം ടീം ഇന്ത്യ നായകൻ രോഹിത് ശർമ്മ ആഹ്ലാദത്തിൽ അലറി. നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ദിനത്തിലെ ആദ്യ സെഷനിൽ ബാറ്ററെ എൽബിഡബ്ല്യു കുടുക്കി റിവ്യൂ എടുക്കാൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപ് രോഹിത് ശർമ്മയെ പ്രേരിപ്പിച്ചു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം കാൺപൂരിലെ ഗ്രീൻ പാർക്കിൽ നടക്കുകയാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആണ് ന്യൂ ബോൾ കൈകാര്യം ചെയ്തത്. ബുംറയും സിറാജും ആദ്യ സ്‌പെല്ലിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ ആകാശ് ദീപ് തകർപ്പൻ പ്രകടനം നടത്തി.
തുടർച്ചയായ രണ്ടാം മത്സരത്തിലും ആകാശ് ആധിപത്യം തുടർന്നു. 36 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെ 24 റൺസെടുത്ത ഷാദ്മാൻ ഇസ്ലാമിൻ്റെ വിക്കറ്റും വലംകൈയ്യൻ പേസർ വീഴ്ത്തി. നിലവിൽ ലഞ്ചിന് പിരിയുമ്പോൾ ബംഗ്ലാദേശ് 74 – 2 എന്ന നിലയിലാണ് നിൽകുന്നത്. ഷാദ്മാൻ ഇസ്ലാമിനെ സ്റ്റമ്പിന് മുന്നിൽ കുടുക്കാൻ ആകാശ് ദീപ് കഴിഞ്ഞു. എന്നാൽ, ഓൺ ഫീൽഡ് അമ്പയർ തീരുമാനം ബംഗ്ലാദേശ് ബാറ്ററിന് അനുകൂലമായി വിധിച്ചു. 27 കാരനായ ഫാസ്റ്റ് ബൗളർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ രോഹിത് ശർമ്മയെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ രോഹിത്തിന് റിവ്യൂ എടുക്കാൻ മടിയായിരുന്നു. ഏറെ ആലോചിച്ച ശേഷമാണ് അദ്ദേഹം അത് എടുത്തത്.
ഒന്നെങ്കിൽ മിസ് അല്ലെങ്കിൽ അമ്പയറുടെ കോൾ ചെയ്യുമോ എന്ന ഭയം തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഡിആർഎസ് അനുകൂലമായി വിധി വന്നു. രോഹിത് ശർമ്മ ഉൾപ്പെടെയുള്ള മിക്ക ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഈ തീരുമാനത്തിൽ ഞെട്ടി ആഘോഷം തുടങ്ങി.