2014ൽ പുറപ്പെട്ട് 2018ൽ ലക്ഷ്യസ്ഥാനത്തെത്തി; 3.5 വർഷം വൈകിയോടിയ ട്രെയിൻ ഏതെന്ന് അറിയാമോ?

2014ൽ പുറപ്പെട്ട് 2018ൽ ലക്ഷ്യസ്ഥാനത്തെത്തി; 3.5 വർഷം വൈകിയോടിയ ട്രെയിൻ ഏതെന്ന് അറിയാമോ?

ന്യൂഡൽഹി: യാത്രക്കാർക്ക് മതിയായ സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്ത് പുതിയ ട്രെയിനുകൾ ട്രാക്കിലെത്തിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത്, വന്ദേ ഭാരത് സ്ലീപ്പർ എന്നീ ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു. വേഗതയുടെ പര്യായമായ ബുള്ളറ്റ് ട്രെയിൻ വൈകാതെ എത്തും. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് കുതിക്കുന്നത്. 2027 അല്ലെങ്കിൽ 2028ൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന.

വേഗതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഇന്ത്യൻ റെയിൽവേ അതീവ പരിഗണന നൽകുമ്പോൾ മൂന്ന് വർഷമെടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയ ഒരു ട്രെയിൻ ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന വിശേഷണമാണ് 2014ൽ വിശാഖപട്ടണത്ത് നിന്ന് വളവുമായി പുറപ്പെട്ട് 2018ൽ ലക്ഷ്യസ്ഥാനത്തെത്തിയ ചരക്ക് ട്രെയിൻ സ്വന്തമാക്കിയത്.

2014 നവംബറിൽ വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഉത്തർ പ്രദേശിലെ ബസ്ത ലക്ഷ്യമാക്കിയാണ് സർവീസ് ആരംഭിച്ചത്. എന്നാൽ 2018ലാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിയത്. അതായത് മൂന്ന് വർഷവും അഞ്ച് മാസവം കഴിഞ്ഞാണ് ട്രെയിൻ ലക്ഷ്യസ്ഥാനമായ ഉത്തർ പ്രദേശിലെ ബസ്തി സ്റ്റേഷനിൽ എത്തിയത്. വളം നിറച്ച 1361 പാക്കറ്റുകളായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. വ്യവസായി രാമചന്ദ്ര ഗുപ്ത എന്നയാളുടെ 14 ലക്ഷം രൂപയുടെ സാധനങ്ങളാണ് ട്രെയിനിലുണ്ടായിരുന്നത്.

വിശാഖപട്ടണത്ത് നിന്നും ഉത്തർപ്രദേശിലെ ബസ്തിയിലേക്ക് 1,400 കിലോമീറ്റർ ദൂരമാണുള്ളത്. 42 മണിക്കൂറും 13 മിനിറ്റും മാത്രമാണ് യാത്രാ സമയം. രാസവളവുമായി പുറപ്പെട്ട ട്രെയിൻ 2014 നവംബറിൽ ബസ്തി റെയിൽവേ സ്റ്റേഷനിൽ എത്താതിരുന്നതോടെ രാമചന്ദ്ര ഗുപ്ത റെയിൽവേ അധികൃതരെ ബന്ധപ്പെട്ടു. ചരക്ക് ലഭ്യമാകാതെ വന്നതോടെ രേഖാമൂലം ഒന്നിലധികം പരാതികൾ നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. യാത്രാമധ്യേ ട്രെയിൻ കാണാതായി എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പിന്നാലെ പുറത്തുവരികയും ചെയ്തു.

ഇതിനിടെ 3.5 വർഷങ്ങൾക്ക് ശേഷം 2018 ജൂലൈയിൽ ഉത്തർപ്രദേശിലെ ബസ്തി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ട്രെയിനിൽ വ്യവസായി രാമചന്ദ്ര ഗുപ്തയുടെ 14 ലക്ഷം രൂപയുടെ വളങ്ങൾ ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. രാസവള പാക്കറ്റുകൾ സ്വീകരിക്കാൻ രാമചന്ദ്ര ഗുപ്തയും വിസമ്മതിക്കുകയും ചെയ്തു. എന്നാൽ ട്രെയിൻ എവിടെയായിരുന്നെന്നോ, എങ്ങനെ വൈകി എന്ന കാര്യത്തിലോ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈകിയ ട്രെയിനായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *