അലക്കും കുളിയും എന്നൊരു നാടൻ പ്രയോഗം ഉള്ളതിനാൽ പലരും കരുതുന്നത് കുളിയും തേവാരവും എന്നുപറഞ്ഞാൽ തുണിയലക്കും കുളിയും എന്നായിരിക്കും എന്നാണ്. മറ്റു ചിലർ വിചാരിച്ചിരുന്നത് ‘കക്കൂസിൽ പോകൽ’ ആണെന്നാണ്.

അലക്കും കുളിയും എന്നൊരു നാടൻ പ്രയോഗം ഉള്ളതിനാൽ പലരും കരുതുന്നത് കുളിയും തേവാരവും എന്നുപറഞ്ഞാൽ തുണിയലക്കും കുളിയും എന്നായിരിക്കും എന്നാണ്. മറ്റു ചിലർ വിചാരിച്ചിരുന്നത് ‘കക്കൂസിൽ പോകൽ’ ആണെന്നാണ്. കുളിച്ചു കഴിഞ്ഞു ഈ പരിപാടി എന്തിനാണ് ചെയ്യുന്നത് എന്നും പലരും ആലോചിക്കാറുണ്ട്. എന്നാൽ ഇത് തെറ്റാണ് .ദേവകാര്യം എന്നതിന്റെ ചുരുക്കമാണ് തേവാരം. കുളി കഴിഞ്ഞ് ഹിന്ദുക്കൾ പ്രത്യേകിച്ച് ബ്രാഹ്മണർ ദേവതക ൾക്ക് പൂജയും , മറ്റുമായി നീക്കി വക്കുന്ന സമയവും ചടങ്ങുകളും ആണ് തേവാരം എന്നറിയപ്പെടുന്നത്. ബ്രാഹ്മണ ഇല്ലങ്ങളിൽ ദിവസവും രാവിലെ നേദ്യം വച്ചു പൂജ ചെയ്യും. ഓരോ കുടുംബത്തിനും അവരവർ ആരാധിക്കുന്ന ദേവി/ദേവൻ ഉണ്ടാവും. ആ ദൈവങ്ങൾക്ക് നേദ്യം കൊടുത്ത തിനു ശേഷമേ വീട്ടുകാർ ഭക്ഷണം കഴിക്കൂ. ആ പൂജക്ക് ആണ് തേവാരം എന്നു പറയുന്നത്.
വിവിധ മതങ്ങളിൽ ഇത് ആചരിച്ചിരുന്നു. ഈശ്വര സേവ എന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതായത് “ദേവകാര്യം (പൂജ) എന്നതിന്റെ ചുരുക്കമാണ് തേവാരം.” എന്നാൽ തമിഴ്‌നാട്ടിൽ തേവാരം എന്നുദ്ദേശിക്കുന്നതു് ശൈവഹിന്ദുക്കളുടെ പ്രാമാണികഗ്രന്ഥങ്ങളായ തിരുമുറ എന്ന ഗ്രന്ഥസഞ്ചയത്തിലെ ആദ്യത്തെ ഏഴു കൃതികളെയാണു്.