ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ. ഇന്ത്യയുടെ ആദ്യ എസ്എസ്ബിഎൻ ആയ ഐഎൻഎസ് അരിഹന്തിൻ്റെ നവീകരിച്ച പതിപ്പാണ് ഐഎൻഎസ് അരിഘട്ട്. ‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’ എന്നർഥമുള്ള സംസ്‌കൃത വാക്കിൽ നിന്നാണ് അരിഹന്ത് എന്ന പേര് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസിന് നൽകിയിരിക്കുന്നത്.
ഐഎൻഎസ് അരിഘട്ടിന് ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് (22 – 28 കിമീറ്റർ – മണിക്കൂറിൽ) വേഗതയിലും വെള്ളത്തിനടിയിൽ 24 നോട്ട് (44 കി.മീ – മണിക്കൂർ) സഞ്ചരിക്കാനാകും. 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടറാണ് ഐഎൻഎസ് അരിഘട്ടിന് കരുത്ത് പകരുന്നത്. ഐഎൻഎസ് അരിഹന്തിനും ഐഎൻഎസ് അരിഘട്ടിനും ഊർജം നൽകുന്നത് 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടറുകളാണ്. റഷ്യയിൽ നിന്നുള്ള കൺസൾട്ടൻസിയുമായി ഭാഭ ആറ്റോമിക് റിസർച്ച് സെൻ്റർ വികസിപ്പിച്ചെടുത്ത 83 മെഗാവാട്ട് ന്യൂക്ലിയർ റിയാക്ടറാണ് അരിഹന്ത് ക്ലാസിലെ അന്തർവാഹിനികൾക്ക് ഊർജം നൽകുന്നത്.
6,000 ടൺ ആണ് ഭാരം. 750 കിലോമീറ്റർ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ 3,500 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാൻ അരിഘട്ടിന് ശേഷയുണ്ട്. 112 മീറ്ററാണ് അരിഘട്ടിൻ്റെ ആകെ നീളം.
നാല് ലോഞ്ച് ട്യൂബുകൾ സജ്ജമാക്കിയിട്ടുണ്ട്. ഐഎൻഎസ് അരിഹന്തിനെപ്പോലെ അരിഘട്ടിന് 3,500 കിലോമീറ്ററിലധികം പരിധിയുള്ള നാല് ആണവശേഷിയുള്ള കെ-4 എസ്എൽബിഎമ്മുകൾ (അന്തർവാഹിനി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ) അല്ലെങ്കിൽ ഏകദേശം 750 കിലോമീറ്റർ ദൂരപരിധിയുള്ള പന്ത്രണ്ട് കെ-15 എസ്എൽബിഎമ്മുകൾ വഹിക്കാനാകും. 3,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ കെ-4 മിസൈലുകൾക്ക് സാധിക്കും. കെ-15 മിസൈലിൽ ആണവ പോർമുന ഘടിപ്പിക്കാനാകും. ടോർപ്പിഡോകളും അരിഘട്ടിൽ സജ്ജമാകും.
ഐഎൻഎസ് അരിദമൻ എന്ന ഇന്ത്യയുടെ മൂന്നാം ആണവ മിസൈൽ വാഹക അന്തർവാഹിനിയും (എസ്എസ്ബിഎൻ ) അണിയറയിൽ ഒരുങ്ങുകയാണ്. അടുത്ത വർഷം ഈ അന്തർവാഹിനി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഐഎൻഎസ് അരിഹന്ത് ആണ് ഇന്ത്യയുടെ ഏക ആണവ അന്തർവാഹിനി. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ ഇന്ത്യ സ്വന്തമാക്കുന്നത്.