ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 56.79 ശതമാനം പോളിംഗ്. ആറ് ജില്ലയിലായി 26 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്. ശ്രീമാത വൈഷ്‌ണോദേവി കത്ര മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ്. 79.95 ശതമാനം. റിയാസി ജില്ലയില്‍ 74.14 ശതമാനവും പൂഞ്ചില്‍ 73.78 ശതമാനം, രജൗരിയില്‍ 69.85 ശതമാനം, ഗന്ധേര്‍ബാലില്‍ 62.63 ശതമാനം, ബുദ്ഗാം 61.31 ശതമാനം, ശ്രീനഗറില്‍ 29.24 ശതമാനവും വോട്ടുരേഖപ്പെടുത്തി.
മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയടക്കമുള്ള പ്രമുഖര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടി. 25.78 ലക്ഷം വോട്ടര്‍മാര്‍ക്കായി 26 നിയമസഭാ മണ്ഡലത്തിലായി 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. 239 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ട ഘട്ട വോട്ടെടുപ്പും സമാധാനപൂര്‍ണമായിരുന്നു.